മലയോര പ്രദേശങ്ങളിൽ മഴ ശക്തം; പ്രളയ മുന്നൊരുക്കങ്ങളുമായി മണ്ണാർക്കാട് ഫയർ ഫോഴ്സ്

ഫയർ ഓഫീസർ സുൽഫീസ് ഇബ്രാഹിം യോഗം ഉദ്ഘാടനം ചെയ്തു.
മലയോര പ്രദേശങ്ങളിൽ മഴ ശക്തം; പ്രളയ മുന്നൊരുക്കങ്ങളുമായി മണ്ണാർക്കാട് ഫയർ ഫോഴ്സ്

പാലക്കാട്: മലയോര പ്രദേശങ്ങളിൽ മഴ ശക്തിയാർജിച്ച് തുടങ്ങിയതോടെ പ്രളയ മുന്നൊരുക്കങ്ങളുമായി ഫയർ ഫോഴ്സ്. മണ്ണാർക്കാട് ഫയർ ഓഫീസിന്റെ നേതൃത്വത്തിൽ പ്രളയ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് യോഗം ചേർന്നു. ഫയർ ഓഫീസർ സുൽഫീസ് ഇബ്രാഹിം യോഗം ഉദ്ഘാടനം ചെയ്തു.

പ്രളയ സമയങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി വേണ്ട മുന്നൊരുക്കങ്ങൾ ആരംഭിക്കാൻ യോഗം തീരുമാനിച്ചു. നിരവധി അപകട മരണങ്ങൾ നടന്ന മണ്ണാർക്കാട്ടെ കുരുത്തിച്ചാൽ പോലുള്ള പ്രദേശങ്ങളിൽ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കുമെന്നും യോഗം അറിയിച്ചു.

പ്രളയ സമയങ്ങളിൽ സിവിൽ ഡിഫൻസ് അംഗങ്ങൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും യോഗം ചർച്ച ചെയ്തു. സിവിൽ ഡിഫൻസ് കോഡിനേറ്റർമാരായ ആർ ശ്രീജേഷ്, വി സുരേഷ് കുമാർ, സിവിൽ ഡിഫൻസ് ഡെപ്യൂട്ടി വാർഡൻ ലിജു, പോസ്റ്റ് വാർഡൻ കാസിം തുടങ്ങിയവർ സംസാരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com