തീവണ്ടിയുടെ ശൗചാലയത്തില്‍ കുടുങ്ങി യാത്രക്കാരന്‍, പൂട്ട് പൊളിച്ച് പുറത്തിറക്കി

ഇയാള്‍ ജന്മനാ അംഗവൈകല്യം ഉള്ള ആളാണെന്നും, തീവണ്ടിക്ക് കേടുപാടുകളോ നാശ നഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു
തീവണ്ടിയുടെ ശൗചാലയത്തില്‍ കുടുങ്ങി യാത്രക്കാരന്‍, പൂട്ട് പൊളിച്ച് പുറത്തിറക്കി

പാലക്കാട്: ശബരി എക്‌സ്പ്രസില്‍ യാത്രക്കാരന്‍ തീവണ്ടിയുടെ ശൗചാലയത്തില്‍ കുടുങ്ങി. വാതില്‍ തുറക്കാന്‍ കഴിയാതെ ഷൊര്‍ണൂര്‍ വരെ യാത്ര ചെയ്തു. ഇന്ന് ഉച്ചക്ക് 2 മണിയോടെ ഷൊര്‍ണൂരിലെത്തിയ ശബരി എക്‌സ്പ്രസിന്റെ ശുചിമുറിയില്‍ നിന്നും പൂട്ട് പൊളിച്ചാണ് ആളെ പുറത്തിറക്കിയത്. തീവണ്ടിയിലെ ശൗചാലയത്തില്‍ ഒരാള്‍ കുടുങ്ങിയിട്ടുണ്ടെന്ന അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരും, റെയില്‍വേ പൊലീസും, ആര്‍ പി എഫ് സംഘവും ചേര്‍ന്ന് വാതിലിന്റെ പൂട്ട് പൊളിച്ചത്.

ഇയാള്‍ ജന്മനാ അംഗവൈകല്യം ഉള്ള ആളാണെന്നും, തീവണ്ടിക്ക് കേടുപാടുകളോ നാശ നഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞദിവസം കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടിയിലെ ശുചിമുറിയുടെ വാതില്‍ പൂട്ടി അകത്തിരുന്ന യാത്രക്കാരനെയും ഷൊര്‍ണൂരില്‍ വെച്ചാണ് പുറത്തിറക്കിയത്. ഈ സംഭവത്തില്‍ പൊലീസ് കേസെടുത്ത് റിമാന്‍ഡ് ചെയ്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com