പടം എങ്ങനെ എന്ന് ചോദിച്ചപ്പോൾ മറുപടി തരാതെ പ്രേക്ഷകർ പറഞ്ഞത് "അടിച്ചു കേറി വാ" എന്നാണ്: റിയാസ് ഖാൻ

'ഇത് എവിടെ നിന്നാണ് വന്നത് എന്ന് അറിയില്ല. പക്ഷേ ടർബോ ജോസ് വന്നപ്പോൾ ദുബായ് ജോസും കത്തി'
പടം എങ്ങനെ എന്ന് ചോദിച്ചപ്പോൾ മറുപടി തരാതെ പ്രേക്ഷകർ പറഞ്ഞത് "അടിച്ചു കേറി വാ" എന്നാണ്: റിയാസ് ഖാൻ

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ദുബായ് ജോസ് തരംഗമാണ്. സിബി മലയിൽ സംവിധാനം ചെയ്ത ജലോത്സവം എന്ന സിനിമയിൽ റിയാസ് ഖാൻ അവതരിപ്പിച്ച കഥാപാത്രമായിരുന്നു ദുബായ് ജോസ്. സിനിമയിൽ പലയവസരങ്ങളിലും കഥാപാത്രം പറയുന്ന ഡയലോഗാണ് 'അടിച്ചു കേറി വാ' എന്നുള്ളത്. സിനിമ പുറത്തിറങ്ങി 20 വർഷങ്ങൾക്കിപ്പുറം ഈ ഡയലോഗ് സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ റിയാസ് ഖാനും അതീവ സന്തോഷത്തിലാണ്. ആ സന്തോഷം റിപ്പോർട്ടർ ടിവിയുമായി പങ്കുവെക്കുകയാണ് റിയാസ് ഖാൻ.

'ഒരു മൂന്ന് മാസമായി ഇത് ഇങ്ങനെ സോഷ്യൽ മീഡിയയിൽ അവിടിവിടായി കിടപ്പുണ്ട്. ഒരുദിവസം ഞാനും സുധീറും ജിമ്മിൽ വെച്ച് ഒരു വീഡിയോ പങ്കുവെച്ചു. അതിന് താഴെ കുറേപേർ വന്ന് അടിച്ചു കേറി വാ എന്ന് കമന്റ് ഇട്ടു. അപ്പോൾ ഇക്കാ ഇതെന്താ അടിച്ചു കേറി വാ എന്ന കമന്റ് മാത്രം വരുന്നത് എന്ന് സുധീർ ചോദിച്ചു. ജലോത്സവം എന്ന സിനിമയിൽ ഞാൻ പറഞ്ഞ ഡയലോഗാണിത് എന്ന് പറഞ്ഞു,'

'ഈ ഡയലോഗ് ഇങ്ങനെ ഹിറ്റായി കൊണ്ടിരിക്കുമ്പോൾ ഞാൻ ദോഹയിൽ ഒരു ഫങ്ഷന് പോയി. അതിൽ ഞാൻ ശ്വേതാ മേനോനും അബു സലീമും എല്ലാം ചേർന്ന് കരിങ്കാളി ഗാനത്തിന്റെ റീൽ ചെയ്തു. ഒരുപാടുപേർ ഒന്നിച്ച് ചെയ്ത റീൽ ആയതുകൊണ്ട് ഞാൻ ഓരോ സൈഡിലേക്കും ചാടി ചാടിയാണ് ചെയ്തത്. ഒരു പയ്യൻ എന്നെ മാത്രം സൂം ചെയ്ത് ആവേശവും അടിച്ചു കേറി വായും ചേർത്ത് ഒരു വീഡിയോ ഇട്ടു,'

പടം എങ്ങനെ എന്ന് ചോദിച്ചപ്പോൾ മറുപടി തരാതെ പ്രേക്ഷകർ പറഞ്ഞത് "അടിച്ചു കേറി വാ" എന്നാണ്: റിയാസ് ഖാൻ
അശ്വത്ഥാമാവായി അമിതാഭ് ബച്ചൻ; ശ്രദ്ധ നേടി പുതിയ പോസ്റ്റർ

'ഇത് എവിടെ നിന്നാണ് വന്നത് എന്ന് അറിയില്ല. പക്ഷേ ടർബോ ജോസ് വന്നപ്പോൾ ദുബായ് ജോസും കത്തി. പിന്നീട് ടാർബോയുടെ പോസ്റ്ററുകളിൽ പോലും ഈ ഡയലോഗ് വന്നത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. ഏറെ സന്തോഷം തോന്നിയ മറ്റൊരു സംഭവവുമുണ്ട്. നാദിർഷായുടെ വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി തിയേറ്റർ വിസിറ്റ് നടത്തിയപ്പോൾ ഒരു സംഭവമുണ്ടായി. സിനിമ കഴിഞ്ഞ് ഞാൻ സ്‌ക്രീനിന്റെ അടുത്തേക്ക് ചെന്ന് പ്രേക്ഷകരോട് പടം എങ്ങനെ എന്ന് ചോദിച്ചു. പടം എങ്ങനെ എന്ന് മറുപടി തരാതെ "അടിച്ചു കേറി വാ" എന്നാണ് അവർ പറഞ്ഞത്. അപ്പോൾ ഭയങ്കര സന്തോഷം തോന്നി,' റിയാസ് ഖാൻ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com