'എന്നെ 2 സിനിമകളിൽ നിന്ന് മനപൂർവം ഒഴിവാക്കി, വീണ്ടും ഒന്നിക്കുന്നു'; രജനികാന്തിനെ കുറിച്ച് സത്യരാജ്

'ശിവാജി: ദ ബോസ്', 'എന്തിരൻ' എന്നീ സിനിമകളിലേക്കാണ് എന്നെ ഒരു വേഷം ചെയ്യാൻ വിളിച്ചത്'
'എന്നെ 2 സിനിമകളിൽ നിന്ന് മനപൂർവം ഒഴിവാക്കി, വീണ്ടും ഒന്നിക്കുന്നു'; രജനികാന്തിനെ കുറിച്ച് സത്യരാജ്

38 വർഷത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം സ്ക്രീൻ സ്പേസ് പങ്കിടാൻ പോവുകയാണ് നടൻ സത്യരാജ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന ചിത്രം 'കൂലി'യിലാണ് സത്യരാജ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. സത്യരാജ് തന്നെയാണ് ഈയടുത്ത് താനും കൂലിയുടെ ഭാഗമാകുമെന്ന വിവരം അറിയിച്ചത്. ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടാകുമെന്നും നടൻ പറഞ്ഞിരുന്നു.

സിനിമയുടെ വിശേഷങ്ങളോടൊപ്പം രജനികാന്തുമായി ഇത്രയും നാളും സിനിമ ചെയ്യാത്തതിനെ കുറിച്ചും ഇരുവരും തമ്മിൽ പിണക്കത്തിലാണ് എന്ന വർഷങ്ങളായുള്ള അഭ്യൂഹങ്ങളെ കുറിച്ചും സത്യരാജ് പ്രതികരിച്ചു. ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു നടൻ മനസു തുറന്നത്.

എനിക്ക് രജനികാന്തുമായി ഒരു പ്രശ്നവുമില്ല. എനിക്ക് അദ്ദേഹം നായകനായ രണ്ട് സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ മറ്റ് കാരണങ്ങൾ കാരണം ആ സിനിമകളിൽ നിന്ന് അദ്ദേഹം തന്നെ എന്നെ ഒഴിവാക്കുകയായിരുന്നു. 'ശിവാജി: ദ ബോസ്', 'എന്തിരൻ' എന്നീ സിനിമകളിലേക്കാണ് എന്നെ ഒരു വേഷം ചെയ്യാൻ വിളിച്ചത്. എന്നാൽ ആ വേഷങ്ങളിൽ തൃപ്തനല്ലാത്തതിനാൽ മാത്രമാണ് അദ്ദേഹം നിരസിച്ചത്. അല്ലാതെ ഞങ്ങളുടെ ഇടയിൽ വ്യക്തിപരമായും പ്രൊഫഷണലിയും ഒരു പ്രശ്നവുമില്ല.

കൂലിയിൽ തന്റെ വേഷം രജനികാന്തിന്റെ സുഹൃത്തായി ആണോ വില്ലനായാണോ എന്ന അവതാരകന്റെ ചോദ്യത്തിന്, കഥാപാത്രവുമായി ബന്ധപ്പെട്ട എല്ല വിവരങ്ങളും ഔദ്യോഗികമായി തന്നെ അറിയിക്കുമെന്നാണ് നടൻ പറഞ്ഞത്. അതേസമയം, ചിത്രത്തിന്റെ ഫസ്റ്റ് ഹാഫിന്റെ തിരക്കഥ തീരുമാനിച്ചു കഴിഞ്ഞു. ചിത്രീകരണം ജൂൺ 10-ന് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com