'വാക്കുകൾ സൂക്ഷിക്കേണ്ടേ അംബാനേ, തൃശ്ശൂർ എടുത്തിട്ടുണ്ട്'; നിമിഷ സജയന് 'പൊങ്കാല'

നടിയുടെ ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് പോസ്റ്റുകളുടെ കമന്റ് സെക്ഷനിൽ സംഘപരിവാര്‍ അണികളുടെ സൈബറാക്രമണം
'വാക്കുകൾ സൂക്ഷിക്കേണ്ടേ അംബാനേ, തൃശ്ശൂർ എടുത്തിട്ടുണ്ട്'; നിമിഷ സജയന് 'പൊങ്കാല'

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ വിജയത്തോടെ നടി നിമിഷ സജയനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. നടിയുടെ ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് പോസ്റ്റുകളുടെ കമന്റ് സെക്ഷനിലാണ് സൈബറാക്രമണം. കടുത്ത സൈബർ ആക്രമണത്തെ തുടർന്ന് സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്യുന്ന കമന്റിന് താരം നിയന്ത്രണം ഏർപ്പെടുത്തി. നാല് വർഷം മുമ്പ് നിമിഷ പറഞ്ഞൊരു പ്രസ്താവനയെയാണ് ഇപ്പോൾ കുത്തിപ്പൊക്കി പ്രചരിപ്പിക്കുന്നത്.

നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന ജനാവലി റാലിയുടെ ഭാഗമായി നിമിഷ സജയന്‍ പങ്കെടുത്തിരുന്നു. ആ റാലിയില്‍ നിമിഷ സജയൻ പറഞ്ഞ വാക്കുകളെ ചൊല്ലിയാണ് വിമര്‍ശനം. ‘തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുവോ? കൊടുക്കൂല്ല നന്ദി’ എന്നായിരുന്നു നിമിഷ പറഞ്ഞിരുന്നത്.

'വാക്കുകൾ സൂക്ഷിക്കേണ്ടേ അംബാനേ, തൃശ്ശൂർ എടുത്തിട്ടുണ്ട്'; നിമിഷ സജയന് 'പൊങ്കാല'
'അച്ഛൻ പൊട്ടിയല്ലോ?' ഒറ്റവാക്കിൽ അഹാന കൃഷ്ണയുടെ മറുപടി

നിമിഷ പറഞ്ഞ വാക്കുകൾക്കുള്ള മറുപടിക്കായി അഞ്ചു കൊല്ലം കാത്തിരിക്കേണ്ടി വന്നെന്നും വാക്കുകൾ പറയുമ്പോൾ ശ്രദ്ധിക്കണ്ടേ അംബാനെ എന്നൊക്കെയാണ് നടിക്കു നേരെ ഉയരുന്ന വിമർശനങ്ങൾ. ഇതിനു പുറമെ ഒരുപാട് ട്രോൾ മീമുകളും നിമിഷക്കെതിരെ പ്രചരിക്കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com