'അമ്പോ, ഇതെല്ലാം ഡ്യൂപ്പില്ലാതെ ചെയ്തതോ'; മമ്മൂട്ടിയുടെ അഭ്യാസം കണ്ട് ഇപ്പോൾ ശരിക്കും ഞെട്ടി, വീഡിയോ

സിനിമയിൽ ഡ്യൂപ്പിട്ട് ഫൈറ്റ് ചെയ്തതായിരിക്കും എന്ന് വിശ്വസിച്ച പലരും ഇപ്പോൾ വീഡിയോ പങ്കുവെച്ചുകൊണ്ട് അത്ഭുതം പ്രകടിപ്പിക്കുകയാണ്
'അമ്പോ, ഇതെല്ലാം ഡ്യൂപ്പില്ലാതെ ചെയ്തതോ'; മമ്മൂട്ടിയുടെ അഭ്യാസം കണ്ട് ഇപ്പോൾ ശരിക്കും ഞെട്ടി, വീഡിയോ

'ടർബോ' ജോസിന്റെ ഒറിജിനൽ അടി സീക്വൻസ് പങ്കുവെച്ച് അണിയറപ്രവർത്തകർ. മമ്മൂട്ടിയുടെ ആക്‌ഷൻ സീക്വൻസ് മേക്കിങ് വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. സിനിമയിൽ ഡ്യൂപ്പിട്ട് ഫൈറ്റ് ചെയ്തതായിരിക്കും എന്ന് വിശ്വസിച്ച പലരും ഇപ്പോൾ വീഡിയോ പങ്കുവെച്ചുകൊണ്ട് അത്ഭുതം പ്രകടിപ്പിക്കുകയാണ്.

ചിത്രത്തിലെ പൊലീസ് സ്റ്റേഷൻ ഷൂട്ടിംഗ് സീക്വൻസുകളാണ് നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്. ടർബോ റിലീസിന് പിന്നാലെ ഡ്യൂപ്പിന്റെ സഹായത്തോടെയാണ് മമ്മൂട്ടി ആക്ഷൻ രംഗങ്ങൾ ചെയ്തിരിക്കുന്നത് എന്ന പ്രചാരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്നാൽ പുറത്തുവിട്ടിരിക്കുന്ന മേക്കിങ് വീഡിയോ ഈ പ്രചാരണങ്ങളെയെല്ലാം തള്ളുന്നതാണ്.

നിരവധിപേരാണ് മമ്മൂട്ടിയെ പ്രശംസിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ‘ടർബോ’ സിനിമയുടെ ഹൈലൈറ്റ് തന്നെ മികച്ച ആക്ഷൻ രംഗങ്ങളാണ്. കാർ ചേയ്സിങും അത്യുഗ്രൻ സ്റ്റണ്ട് രംഗങ്ങളും നിറഞ്ഞ ആക്‌ഷൻ എന്റർടെയ്നറാണ് വൈശാഖ് സംവിധാനം ചെയ്ത ‘ടർബോ’. ചിത്രം ബോക്സ് ഓഫീസിലും കുതിപ്പ് തുടരുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com