'തെറിക്ക വിട് മാമേ...',പേര് പ്രഖ്യാപിക്കും മുന്‍പേ ആദ്യ കിടിലൻ ഷോട്ട്; 'സൂര്യ44'-ലെ സ‍ർപ്രൈസ് ഇതാണ്

ചിത്രം പറയുന്ന കാലഘട്ടം ഇതിലൂടെ വ്യക്തമാവുകയാണ്.
'തെറിക്ക വിട് മാമേ...',പേര് പ്രഖ്യാപിക്കും മുന്‍പേ ആദ്യ കിടിലൻ ഷോട്ട്; 'സൂര്യ44'-ലെ സ‍ർപ്രൈസ് ഇതാണ്

സൂര്യ- കാർത്തിക് സുബ്ബരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'സൂര്യ44'-ന്റെ ആദ്യ ഷോട്ട് പുറത്ത് വിട്ട് അണിയറപ്രവർത്തകർ. സിനിമയുടെ പേര് പ്രഖ്യാപിക്കും മുൻപ് തന്നെ പ്രേക്ഷകരെ ആവേശം കൊള്ളിച്ചാണ് സൂര്യയുടെ ചിത്രത്തിലെ ആദ്യ ഷോട്ട് പുറത്തു വിട്ടിരിക്കുന്നത്. മൂടി നീട്ടി വളർത്തി, താഴേക്ക് നീട്ടിയ മീശയുമായുള്ള വിന്റേജ് ലുക്കിലാണ് സൂര്യ സിനിമയിലുള്ളത്.

ചിത്രം പറയുന്ന കാലഘട്ടം ഇതിലൂടെ വ്യക്തമാവുകയാണ്. സിനിമയെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണത്തിനായി സൂര്യ ഇന്നലെ ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറില്‍ എത്തിയത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ മറ്റൊരു അപ്ഡേറ്റ് കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

സൂര്യ 44-ൽ മലയാളത്തില്‍ നിന്ന് ജയറാമും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൂജ ഹെഗ്ഡെ നായികയാവുന്ന സിനിമയിൽ കരുണാകരനും മറ്റൊരു പ്രധാന കഥാപാത്രമാണ്. 'ലവ് ലാഫ്റ്റര്‍ വാര്‍' എന്നാണ് സൂര്യ 44ന്റെ ടാഗ് ലൈന്‍. പൊന്നിയില്‍ സെല്‍വന് ശേഷം ജയറാം ചെയ്യുന്ന തമിഴ് ചിത്രമാണിത്.

'തെറിക്ക വിട് മാമേ...',പേര് പ്രഖ്യാപിക്കും മുന്‍പേ ആദ്യ കിടിലൻ ഷോട്ട്; 'സൂര്യ44'-ലെ സ‍ർപ്രൈസ് ഇതാണ്
'ഒരു തമിഴൻ രാജ്യം ഭരിക്കുന്ന ദിവസം എന്തുകൊണ്ട് ഉണ്ടായിക്കൂടാ,അതിനായി കാത്തിരിക്കുന്നു'; കമൽ ഹാസൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com