അവർ എത്തുന്നു ഒരു സിംഹക്കഥയുമായി; 'ഗര്‍ര്‍ര്‍...' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

എസ്ര'യ്ക്കു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന ചിത്രം എന്ന രീതിയിലും ചിത്രത്തെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്
അവർ എത്തുന്നു ഒരു സിംഹക്കഥയുമായി; 'ഗര്‍ര്‍ര്‍...' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

സൂപ്പര്‍ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്ക്കു ശേഷം ജയ്‌ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗര്‍ര്‍ര്‍...'-ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 14 ന് എത്തും. ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേർന്നാണ് സിനിമയുടെ നിർമാണം.

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹം 'ദർശൻ' എന്നു പേരുള്ള സിംഹമായി പ്രത്യക്ഷപ്പെടുന്നുണ്ട്. 'എസ്ര'യ്ക്കു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന ചിത്രം എന്ന രീതിയിലും ചിത്രത്തെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

ചിത്രത്തിൻറെ ടീസർ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. സംവിധായകന്‍ ജയ്‌ കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും പ്രത്യേകതയാണ്. സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് സിനിഹോളിക്സ് ആണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com