തിരുമ്പിവന്തിട്ടേന്‍... 'ആവേശം' കുറഞ്ഞോ, കോളിവുഡിൽ 'അരൻമനൈ'യുടെ വിളയാട്ടം

ഇക്കാരണം മുൻനിർത്തി മലയാളത്തിലെ റിലീസുകൾക്ക് തമിഴ്നാട്ടിൽ മികച്ച അഭിപ്രായവും നല്ല കളക്ഷനും ലഭിച്ചിരുന്നു
തിരുമ്പിവന്തിട്ടേന്‍... 'ആവേശം' കുറഞ്ഞോ, കോളിവുഡിൽ 'അരൻമനൈ'യുടെ വിളയാട്ടം

മലയാള സിനിമകൾക്ക് 2024 ഭാഗ്യ വർഷമായിരുന്നു. ഈ വർഷം ഇറങ്ങിയ മിക്ക സിനിമകളും കേരളത്തിന് പുറത്തും ഇതര ഭാഷയിലും സ്വീകരിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രമാണിച്ച് തമിഴ്നാട്ടിൽ വലിയ റിലീസുകൾ ഉണ്ടായില്ല എന്ന് മാത്രമല്ല റീ റിലീസുകളുടെ ബഹളം ആയിരുന്നു. ഇക്കാരണം മുൻനിർത്തി മലയാളത്തിലെ റിലീസുകൾക്ക് തമിഴ്നാട്ടിൽ മികച്ച അഭിപ്രായവും നല്ല കളക്ഷനും ലഭിച്ചിരുന്നു. ബുക്ക് മൈ ഷോയിൽ മലയാള ചിത്രം ആവേശമായിരുന്നു ഇതുവരെ സ്റ്റാർ എങ്കിൽ ആ പദവി 24 മണിക്കൂറു കൊണ്ട് അരൻമനൈ 4 സ്വന്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ ആവേശം അറുപത്തൊമ്പതിനായിരം ടിക്കറ്റുകൾ വിറ്റപ്പോൾ അരൻമനൈ ഒരുലക്ഷത്തി നാല്പത്താറായിരം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിൽ വിറ്റത്. ആഗോളതലത്തിൽ രണ്ടു ദിവസം കൊണ്ട് 10 കോടിയും സ്വന്തമാക്കിയിട്ടുണ്ട്. സാക്ക്നിൽക്കിന്റെ കണക്ക് പ്രകാരം ചിത്രം നാല് കോടിയാണ് ഓപ്പണിംഗ് ദിനം ആഗോള തലത്തിൽ സ്വന്തമാക്കിയത്.

തിരുമ്പിവന്തിട്ടേന്‍... 'ആവേശം' കുറഞ്ഞോ, കോളിവുഡിൽ 'അരൻമനൈ'യുടെ വിളയാട്ടം
'ആ പ്രശ്നം കൈകാര്യം ചെയ്യേണ്ടവർ ചെയ്യുന്നുണ്ട് '; ഇളയരാജ പ്രശ്നത്തിൽ പ്രതികരിച്ച് രജനികാന്ത്

സുന്ദർ സി എഴുതി സംവിധാനം ചെയ്ത ചിത്രം അവ്നി സിനിമാക്സിന്റെ ബാനറിലാണ് ഒരുക്കിയിരിക്കുന്നത്. സുന്ദർ പ്രധാന കഥാപാത്രമായ ചിത്രത്തിൽ തമന്ന ഭാട്ടിയ, രാശി ഖന്ന, സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, കോവൈ സരള, യോഗി ബാബു, കെ എസ് രവികുമാർ, ജയപ്രകാശ്, വിടിവി ഗണേഷ്, ഡൽഹി ഗണേഷ്, രാജേന്ദ്രൻ, സിംഗംപുലി എന്നിവരാണ് മറ്റ് സഹതാരങ്ങൾ.

അരൻമനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ൽ ആണ് റിലീസ് ചെയ്തത്. സുന്ദർ, ഹൻസിക മോട്വാനി, വിനയ് റായ്, ആൻഡ്രിയ ജെറമിയ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. വെങ്കട് രാഘവൻ ആയിരുന്നു തിരക്കഥ. 2016ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തിൽ സിദ്ധാർത്ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹൻസികയും അഭിനയിച്ചു. 2021ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തിൽ സുന്ദർ, ആര്യ, രാഷി, ആൻഡ്രിയ എന്നിവരാണ് കഥാപാത്രങ്ങളായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com