പിള്ളേര് കൊടൈക്കനാലിലേക്ക് ഒരു ട്രിപ്പ് പോയി, പിന്നെയുളളത് ചരിത്രം; മഞ്ഞുമ്മൽ ടോട്ടൽ കളക്ഷൻ പുറത്ത്

കേരളത്തിൽ നിന്ന് സിനിമ 72 കോടി നേടിയപ്പോൾ തമിഴ്‌നാട്ടിൽ നിന്ന് 63 കോടിയാണ് സിനിമയുടെ കളക്ഷൻ
പിള്ളേര് കൊടൈക്കനാലിലേക്ക് ഒരു ട്രിപ്പ് പോയി, പിന്നെയുളളത് ചരിത്രം; മഞ്ഞുമ്മൽ ടോട്ടൽ കളക്ഷൻ പുറത്ത്

കോടി ക്ലബിന്റെ നേട്ടത്തിന് ശേഷം തിയേറ്റർ വിട്ട് ഒടിടിയിൽ തിരയിളക്കത്തിനൊരുങ്ങുകയാണ് മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരത്തിന്റെ സംവിധാനത്തിൽ യുവതാരങ്ങൾ അണിനിരന്ന സർവൈവൽ ത്രില്ലർ നാളെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് എത്തുക. ഈ അവസരത്തിൽ സിനിമയുടെ ടോട്ടൽ കളക്ഷൻ പുറത്തുവന്നിരിക്കുകയാണ്.

സിനിമ ആഗോളതലത്തിൽ 241.1 കോടിയാണ് നേടിയത്. കേരളത്തിൽ നിന്ന് സിനിമ 72 കോടി നേടിയപ്പോൾ തമിഴ്‌നാട്ടിൽ നിന്ന് 63 കോടിയാണ് സിനിമയുടെ കളക്ഷൻ. കർണാടകത്തിൽ നിന്ന് 5.85 കോടിയും ആന്ധ്ര-തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നും 14.1 കോടിയുമാണ് സിനിമ നേടിയത് എന്ന് അനലിസ്റ്റുകൾ പറയുന്നു.

മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി സിനിമ 2.7 കോടി നേടിയതോടെ 167.65 കോടിയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ ഡൊമസ്റ്റിക് ഗ്രോസ്. 73.45 കോടിയാണ് സിനിമയുടെ ഓവർസീസ് കളക്ഷൻ എന്നും അനലിസ്റ്റുകൾ വ്യക്തമാക്കുന്നു.

പിള്ളേര് കൊടൈക്കനാലിലേക്ക് ഒരു ട്രിപ്പ് പോയി, പിന്നെയുളളത് ചരിത്രം; മഞ്ഞുമ്മൽ ടോട്ടൽ കളക്ഷൻ പുറത്ത്
'യേ ദോസ്തി...' സോഷ്യൽ മീഡിയയിൽ ഡോൺ ബില്ലാ വിളയാട്ടം

ഫെബ്രുവരി 22 നാണ് മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററുകളിലെത്തിയത്. കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിദംബരമാണ് സിനിമയുടെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com