ജോസച്ചായനെ എത്രയും വേഗമെത്തിക്കാനുള്ള പരിപാടി നടക്കുവാ...; ടർബോയ്ക്കായി ഡബ്ബ് ചെയ്ത് സുനിൽ

ജോസച്ചായനെ എത്രയും വേഗമെത്തിക്കാനുള്ള പരിപാടി നടക്കുവാ...; ടർബോയ്ക്കായി ഡബ്ബ് ചെയ്ത് സുനിൽ

മെയ് 23 ആണ് ചിത്രം തിയേറ്ററുകളിലെത്തുക

വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി ചിത്രമാണ് ടർബോ. ആക്ഷൻ-കോമഡി എൻ്റർടെയ്നറായ ചിത്രത്തിന്റെ ഡബ്ബിങ് വർക്കുകൾ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ തെന്നിന്ത്യൻ നടൻ സുനിൽ സിനിമയ്ക്കായി ഡബ്ബ് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളുമാണ് ശ്രദ്ധ നേടുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മമ്മൂട്ടി ഡബ്ബിങ്ങിനെത്തുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തീപ്പൊരി ഡയലോഗുകൾ കൊണ്ട് തിയേറ്ററുകളിൽ ആരവം തീർക്കുന്ന മമ്മൂട്ടി മാജിക്ക് ടർബോയിലും ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. മെയ് 23 ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക.

മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ' ടർബോയിൽ ഉപയോഗിക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്. 200 കി.മീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. 'ട്രാൻഫോർമേഴ്‌സ്', 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡിൽ 'പഠാൻ' ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പർസ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.

ജോസച്ചായനെ എത്രയും വേഗമെത്തിക്കാനുള്ള പരിപാടി നടക്കുവാ...; ടർബോയ്ക്കായി ഡബ്ബ് ചെയ്ത് സുനിൽ
ആരൊക്കെ വന്നിട്ടും കാര്യമില്ല, മലയാളിക്ക് 'ആവേശം' രംഗണ്ണനോട്; 150 കോടിക്കരികിൽ ചിത്രം

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും സുപ്രധാന വേഷത്തിൽ ടർബോയിൽ ഉണ്ടാകും.

logo
Reporter Live
www.reporterlive.com