ബാഹുബലി ഒന്നിലും രണ്ടിലും തീരില്ല, പൽവാൾ ദേവനും കട്ടപ്പയും കട്ടയ്ക്ക് കട്ട; പുതിയ കഥയുമായി രാജമൗലി

ബാഹുബലിയുടെ ലോകം വളരെ വിശാലമാണ്. അതില്‍ നൂറു കണക്കിന് കഥകളുണ്ട്.
ബാഹുബലി ഒന്നിലും രണ്ടിലും തീരില്ല, പൽവാൾ ദേവനും കട്ടപ്പയും കട്ടയ്ക്ക് കട്ട; പുതിയ കഥയുമായി രാജമൗലി

വൻ വിജയമായ ബാഹുബലി ഫിലിം ഫ്രാഞ്ചൈസിയെ അടിസ്ഥാനമാക്കിയുള്ള 'ബാഹുബലി: ക്രൗൺ ഓഫ് ബ്ലഡ്' എന്ന ആനിമേറ്റഡ് സീരീസിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. സംവിധായകൻ എസ്എസ് രാജമൗലിയാണ് ഈ ആനിമേറ്റ‍‍ഡ് ഷോ ഒരുക്കിയിരിക്കുന്നത്.

പുതിയ ആനിമേറ്റഡ് സീരിസിലെ കഥ സിനിമയിലെ കഥ നടക്കുന്നതിന് മുന്‍പ് മഹിഷ്മതിയില്‍ നടന്ന സംഭവങ്ങളാണ്. സീരിസിന്‍റെ ട്രെയിലറിൽ കൊട്ടാരത്തെ പുതിയ വെല്ലുവിളികളിൽ നിന്ന് സംരക്ഷിക്കാൻ ബാഹുബലിയും പൽവാൾദേവനും ഒന്നാകുന്നതാണ് കാണിക്കുന്നത്. രക്തദേവൻ എന്ന പുതിയ വില്ലനും സീരിസിലുണ്ട്. ഈ സീരിസിന്‍റെ നിര്‍മ്മാതാവും ക്രിയേറ്ററുമാണ് രാജമൗലി. മെയ് 17 മുതല്‍ ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാറിലാണ് ഈ ആനിമേഷന്‍ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങുന്നത്.

ബാഹുബലി ഒന്നിലും രണ്ടിലും തീരില്ല, പൽവാൾ ദേവനും കട്ടപ്പയും കട്ടയ്ക്ക് കട്ട; പുതിയ കഥയുമായി രാജമൗലി
പൊള്ളുന്ന ചൂടിൽ നൃത്ത പരിപാടി, ബോധരഹിതരായി കുട്ടികൾ; പ്രഭുദേവയ്ക്ക് നേരെ കടുത്ത പ്രതിഷേധം

ബാഹുബലിയുടെ ലോകം വളരെ വിശാലമാണ്. അതില്‍ നൂറു കണക്കിന് കഥകളുണ്ട്. അതില്‍ ഒന്നാണ് ചലച്ചിത്രത്തിലൂടെ പുറത്തുവന്നത്. ഇതുപോലുള്ള ശ്രമങ്ങള്‍ ബാഹുബലിയുടെ ആരാധകര്‍ക്ക് കൂടുതല്‍ ആവേശം നൽകും എന്നാണ് എസ്എസ് രാജമൗലി പുതിയ പ്രൊജക്ടിനെ വിശേഷിപ്പിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com