'ഇനിയും ഇത്തരം സിനിമകൾ ചെയ്യണം'; ലാപത ലേഡീസ് 'രത്നം' എന്ന് പ്രിയങ്ക ചോപ്ര

ചിത്രം ഒരുക്കിയ കിരൺ റാവുവിനെ പ്രിയങ്ക ഏറെ പ്രശംസിച്ചു
'ഇനിയും ഇത്തരം സിനിമകൾ ചെയ്യണം'; ലാപത ലേഡീസ് 'രത്നം' എന്ന് പ്രിയങ്ക ചോപ്ര

ബോളിവുഡിൽ നിറയെ പ്രശംസ നേടിയ ചിത്രമാണ് കിരണ്‍ റാവു സംവിധാനം ചെയ്ത 'ലാപത ലേഡീസ്'. ഏപ്രിൽ 26 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രത്തിന് സിനിമാപ്രവർത്തകരിൽ നിന്നും സിനിമാപ്രേമികളിൽ നിന്നും ഏറെ പ്രശംസ ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ലാപത ലേഡീസിനെ രത്നം എന്ന് വിളിച്ചിരിക്കുകയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര.

ചിത്രം ഒരുക്കിയ കിരൺ റാവുവിനെ പ്രിയങ്ക ഏറെ പ്രശംസിച്ചു. ഒരേസമയം വിനോദത്തിനും വിദ്യാഭ്യാസത്തിനും വഴിയൊരുക്കിയതിന് നന്ദി. കിരൺ ഇനിയും സിനിമകൾ ചെയ്യണമെന്നും പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

പുതുമുഖങ്ങളായ പ്രതിഭ രത്ന, സ്പർഷ് ശ്രീവാസ്തവ്, നിതാൻഷി ഗോയൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 2001-ൽ നിർമ്മൽ പ്രദേശ് എന്ന സാങ്കൽപ്പിക സംസ്ഥാനത്തിൻ്റെ പശ്ചാത്തലത്തിലാണ് ലാപത ലേഡീസ് ഒരുങ്ങിയത്.

'ഇനിയും ഇത്തരം സിനിമകൾ ചെയ്യണം'; ലാപത ലേഡീസ് 'രത്നം' എന്ന് പ്രിയങ്ക ചോപ്ര
തമിഴ് എവർഗ്രീൻ ക്ലാസിക് ഹിറ്റ് ഗാനങ്ങളുടെ പെൺ നാദം; ഗായിക ഉമ രമണൻ അന്തരിച്ചു

ആമിർ ഖാൻ പ്രൊഡക്ഷൻസും കിരൺ റാവുവിൻ്റെ കിൻഡ്ലിംഗ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബിപ്ലബ് ഗോസ്വാമിയുടെ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. മാർച്ച് ഒന്നിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com