25 വർഷങ്ങൾക്ക് ശേഷം പ്രഭുദേവയും എ ആർ റഹ്‍മാനും; ഡാൻസ് കളിക്കാൻ റെഡി ആയിക്കോ

എ ആർ റഹ്‌മാന്റെ പാട്ടും പ്രഭു ദേവയുടെ ഡാൻസും ഉണ്ടാക്കിയ ഓളം വീണ്ടും എത്തുന്നു
25 വർഷങ്ങൾക്ക് ശേഷം പ്രഭുദേവയും എ ആർ റഹ്‍മാനും; ഡാൻസ് കളിക്കാൻ റെഡി ആയിക്കോ

എ ആർ റഹ്‌മാന്റെ പാട്ടും പ്രഭു ദേവയുടെ ഡാൻസും ഉണ്ടാക്കിയ ഓളം വീണ്ടും എത്തുന്നു. 25 വർഷങ്ങൾക്ക് ശേഷം ഒരുവരും വീണ്ടും ഒന്നിക്കുകയാണ്. ബിഹൈൻഡ്‌വുഡ്‌സിൻ്റെ സ്ഥാപകനും സിഇഒയുമായ മനോജ് എൻഎസ് സംവിധാനം ചെയ്യുന്ന #ARRPD6 എന്ന താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഒരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചെന്നറിയിച്ചിരിക്കുകയാണ് നടൻ അജു വർഗീസ്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മനോജ് എൻ എസ് , അർജുൻ അശോകൻ, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രണങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രഭുദേവ നായകനായ കടലൻ, ലവ് ബേർഡ്സ്, മിസ്റ്റർ റോമിയോ, മിൻസാര കനവ് തുടങ്ങിയ ചിത്രങ്ങളിൽ സംഗീതം എ ആർ റഹ്‌മാനായിരുന്നു. 'ചിക്കു ബുക്കു റൈലേ', 'പേട്ടൈ റാപ്പ്', 'ടേക്ക് ഇറ്റ് ഈസി ഉർവശി' തുടങ്ങിയ ഗാനങ്ങൾ ചാർട്ട്ബസ്റ്ററുകളായി മാറിയവയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com