ജോസച്ചായൻ പറഞ്ഞതിലും നേരത്തെ എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

മമ്മൂട്ടി ചിത്രം ടർബോയുടെ റിലീസ് തിയതി മാറ്റി.
ജോസച്ചായൻ പറഞ്ഞതിലും നേരത്തെ എത്തും;  'ടർബോ' റിലീസ് പ്രഖ്യാപിച്ചു

മലയാള സിനിമകൾ തിയേറ്ററുകളിൽ 100 കോടിയും 200 കോടിയും നേടി ആഘോഷമാവുകയാണ്. ആ ആഘോഷത്തിന് മാറ്റു കൂട്ടുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ 'ടർബോ'. ഇപ്പോഴിതാ സിനിമയുടെ വമ്പൻ അപ്ഡേറ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി. മെയ് 23 ആണ് പുതുക്കിയ തീയതി. ജൂൺ 13ന് ആയിരുന്നു ടർബോയുടെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

വൈശാഖ് ആണ് ചിത്രത്തിന്റെ സംവിധാനം. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ' ടർബോയിൽ ഉപയോഗിക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്. 200 കി.മീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. 'ട്രാൻഫോർമേഴ്‌സ്', 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡിൽ 'പഠാൻ' ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പർസ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ എത്തും;  'ടർബോ' റിലീസ് പ്രഖ്യാപിച്ചു
'മുത്തുപാണ്ടിക്ക് മട്ടും അല്ലൈ, ധനലക്ഷ്മി എങ്കൾക്കും ഉയിർ', റീൽസിൽ റാണി തൃഷ

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷത്തിൽ ടർബോയിൽ ഉണ്ടാകും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com