'ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ പറ്റില്ല'; സംഘാടകരുടെ തെറ്റ് തിരുത്തി നവ്യ നായർ

ഇത്തരം കാര്യങ്ങൾ ഊഹിച്ച് എഴുതരുത്. വിക്കിപീഡിയയിൽ നിന്ന് എല്ലാ വിവരങ്ങളും എളുപ്പത്തിൽ കിട്ടും
'ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ പറ്റില്ല'; സംഘാടകരുടെ തെറ്റ് തിരുത്തി നവ്യ നായർ

നടി നവ്യ നായരെ അതിഥിയായി ക്ഷണിച്ച പരിപാടിയിൽ വിതരണം ചെയ്ത ബുക്ക്ലെറ്റിൽ വ്യക്തി​ഗത വിവരങ്ങൾ തെറ്റായി നൽകിയത് തിരുത്തി താരം. നവ്യക്ക് രണ്ടുമക്കളുണ്ടെന്നും ഇതിൽ മകളുടെ പേര് യാമിക എന്നാണെന്നുമാണ് ബുക്ക്ലെറ്റിൽ എഴുതിയിരിക്കുന്നത്. താരം അഭിനയിക്കാത്ത ചില ചിത്രങ്ങളുടെ പേരും ബുക്ക്ലെറ്റിന്റെ ഉള്ളടക്കത്തിലുണ്ടായിരുന്നു. രസകരമായി സംഘാടകരെ തിരുത്തുന്ന നവ്യയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

'ഒരു പരിഭവമുണ്ട് നിങ്ങളോട് പറയാൻ. ഒരു ബുക്ക്‌ലെറ്റ് ഞാന‍ിവിടെ കണ്ടു. അതിൽ എഴുതിയിരിക്കുന്നത് എനിക്ക് രണ്ട് മക്കളുണ്ടെന്നാണ്. എന്റെ മോൻ എന്തുവിചാരിക്കും? എന്റെ കുടുംബം എന്തുവിചാരിക്കും? എനിക്ക് യാമിക എന്ന പേരിൽ മകളുണ്ടെന്നാണ് ബുക്ക്‌ലെറ്റിൽ എഴുതിയിരിക്കുന്നത്. എന്നെപറ്റി അറിയാത്തവർ അതല്ലേ മനസിലാക്കുക, അല്ലെങ്കിൽ വായിക്കുക. എനിക്ക് ഒരു മകനേ ഉള്ളൂവെന്ന് കുറച്ചുപേർക്കല്ലേ അറിയൂ. അറിയാവത്തർ ഒരുപാട് ഉണ്ടാകില്ലേ? ഇത്തരം കാര്യങ്ങൾ ഊഹിച്ച് എഴുതരുത്. വിക്കിപീഡിയയിൽ നിന്ന് എല്ലാ വിവരങ്ങളും എളുപ്പത്തിൽ കിട്ടും. അതിഥികളെ വിളിക്കുമ്പോൾ അവരെക്കുറിച്ചുള്ള കൃത്യമായ കാര്യങ്ങൾ തന്നെ എഴുതണ'മെന്നും നവ്യ പറഞ്ഞു.

താൻ അഭിനയിക്കാത്ത കുറച്ചു സിനിമകളുടെ ലിസ്റ്റ് കൂടി എഴുതിച്ചേർത്തിട്ടുണ്ട്. അതൊക്കെ ശരി, പക്ഷേ കുട്ടിയുടെ കാര്യത്തിൽ അവകാശം ഏറ്റെടുക്കാൻ പറ്റില്ല. എനിക്കില്ലാത്ത കുട്ടിയായതുകൊണ്ടാണ്. എന്നിരുന്നാലും തന്നെ ഇവിടെ വിളിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും നവ്യ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com