'അപ്പന്' ശേഷം മജു ഒരുക്കുന്ന ഫാന്റസി ഡ്രാമ; 'പെരുമാനി', ട്രെയ്‍ലർ

മെയ് 10-നാണ് ചിത്രം റിലീസിനെത്തുന്നത്
'അപ്പന്' ശേഷം മജു ഒരുക്കുന്ന ഫാന്റസി ഡ്രാമ; 'പെരുമാനി', ട്രെയ്‍ലർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന ഫാന്റസി ഡ്രാമ 'പെരുമാനി'യുടെ ട്രെയ്‍ലർ പുറത്തിറങ്ങി. വ്യത്യസ്തമായ രീതിയിൽ ഒരുക്കിയിരിക്കുന്ന ചിത്രം പെരുമാനി എന്ന ഒരു ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളുമണ് പറയുന്നത്. മെയ് 10-നാണ് ചിത്രം റിലീസിനെത്തുന്നത്. പെരുമാനിയുടെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഗോപി സുന്ദറാണ്.

സംവിധായകൻ മജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഫിറോസ് തൈരിനിൽ നിർമ്മാണം വഹിക്കുന്ന 'പെരുമാനി' യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്നത്. സെഞ്ച്വറി ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകരിൽ വലിയ സ്വീകാര്യത നേടിയിരുന്നു. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരും ചിത്രത്തിൽ പ്രാധന താരങ്ങളാകുന്നുണ്ട്. 2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം 'അപ്പൻ'ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് 'പെരുമാനി'.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷൻ: സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com