മമ്മൂട്ടി-പൃഥ്വി കോംബോയെ വീണ്ടും കാണാൻ അധികം കാത്തിരിക്കേണ്ട; പടം മെയ് മാസം തുടങ്ങും, റിപ്പോർട്ട്

നവാഗതനായ ജിതിൻ കെ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്
മമ്മൂട്ടി-പൃഥ്വി കോംബോയെ വീണ്ടും കാണാൻ അധികം കാത്തിരിക്കേണ്ട; പടം മെയ് മാസം തുടങ്ങും, റിപ്പോർട്ട്

മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ത്രില്ലർ ജോണറിൽ കഥ പറയുന്ന സിനിമ ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. മെയ് 15 ന് സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

ചിത്രത്തിൽ നായകനും വില്ലനുമായിട്ടാണ് മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നതെന്ന റിപ്പോർട്ടുകളുമുണ്ട്. നവാഗതനായ ജിതിൻ കെ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രത്തിന്റെ കഥാകൃത്താണ് ജിതിൻ.

2010ൽ പുറത്തിറങ്ങിയ വൈശാഖ് ചിത്രം പോക്കിരിരാജയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് 2014ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മുന്നറിയിപ്പിൽ പൃഥ്വി കാമിയോ വേഷത്തിലെത്തിയിരുന്നുവെങ്കിലും ഇരുവർക്കും കോമ്പിനേഷൻ സീനുകൾ ഇല്ലായിരുന്നു. മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ദി ഗ്രേറ്റ് ഫാദറിന്റെ സഹനിർമ്മാതാവുമായിരുന്നു പൃഥ്വിരാജ്.

മമ്മൂട്ടി-പൃഥ്വി കോംബോയെ വീണ്ടും കാണാൻ അധികം കാത്തിരിക്കേണ്ട; പടം മെയ് മാസം തുടങ്ങും, റിപ്പോർട്ട്
മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം വരുന്നത് ഒന്നൊന്നര പ്ലോട്ടുമായി; ആവേശത്തിലെന്ന് അഖിൽ സത്യൻ

അതേസമയം ടർബോയാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ രചന മിഥുൻ മാനുവൽ തോമസാണ്. രാജ് ബി ഷെട്ടിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com