തിരിച്ചുവരവിലും ബ്ലോക്ക് ബസ്റ്ററായത് ഇന്ത്യയില്‍ മാത്രമല്ല; യു കെ കളക്ഷനില്‍ റെക്കോര്‍ഡിട്ട് ഗില്ലി

ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍, ശിവകാർത്തികേയന്റെ അയലാൻ, രജനികാന്തിന്റെ ലാൽസലാം എന്നീ സിനിമകളെ പിന്നിലാക്കിക്കൊണ്ടാണ് ​ഗില്ലിയുടെ നേട്ടം
തിരിച്ചുവരവിലും ബ്ലോക്ക് ബസ്റ്ററായത് ഇന്ത്യയില്‍ മാത്രമല്ല; യു കെ കളക്ഷനില്‍ റെക്കോര്‍ഡിട്ട് ഗില്ലി

റീ റിലീസിനെത്തിയ വിജയ് ചിത്രം ഗില്ലി യുടെ യു കെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. യു കെയിലെ എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ തമിഴ് സിനിമകളില്‍ ഒന്നാം സ്ഥാനത്താണ് ഗില്ലി കയറിയിരിക്കുന്നത്. ഒരു റീ റിലീസ് ചിത്രം ആദ്യമായാണ് വിദേശത്ത് ഇത്തരത്തില്‍ സ്വാീകരിക്കപ്പെടുന്നത് എന്നതും പ്രത്യേകതയാണ്.

ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍, ശിവകാർത്തികേയന്റെ അയലാൻ, രജനികാന്തിന്റെ ലാൽസലാം എന്നീ സിനിമകളെ പിന്നിലാക്കിക്കൊണ്ടാണ് ​ഗില്ലിയുടെ നേട്ടം. 55 ലക്ഷത്തിന് മുകളിലാണ് ​ഗില്ലി യു കെയിൽ നിന്ന് കളക്ട് ചെയ്തിരിക്കുന്നത്. ക്യാപ്റ്റൻ മില്ലർ 49 ലക്ഷവും അയലാൻ 27 ലക്ഷവും 20 ലക്ഷത്തിനോടടുത്തുമാണ് യു കെ ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്.

ഒരു വാരത്തിനുള്ളിൽ സിനിമ 20 കോടിയിലധികം രൂപ നേടി കഴിഞ്ഞു. തമിഴകത്തെ റീ റിലീസുകളിൽ 20 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ ചിത്രമാണ് ഗില്ലി. 320 തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്. എട്ട് കോടി ബജറ്റിലെത്തിയ ഗില്ലി 50 കോടി ക്ലബ്ബിലെത്തിയ വിജയ്‍യുടെ ആദ്യ സിനിമ കൂടിയായിരുന്നു.

ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ പ്രകാശ് രാജ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 200 ദിവസത്തിലധികമാണ് ഗില്ലി പ്രദര്‍ശനം നടത്തിയത്. വിജയ് എന്ന നടന്റെ താരമൂല്യം ഉയര്‍ന്നതും ഈ സിനിമയ്ക്ക് ശേഷമാണ്.

തിരിച്ചുവരവിലും ബ്ലോക്ക് ബസ്റ്ററായത് ഇന്ത്യയില്‍ മാത്രമല്ല; യു കെ കളക്ഷനില്‍ റെക്കോര്‍ഡിട്ട് ഗില്ലി
'ഇല്ലുമിനാറ്റി' ഉണ്ടാക്കിയ 'ആവേശം' കുറച്ചൊന്നുമല്ല; പ്രേക്ഷകര്‍ ചെയ്തത് ഒരു ലക്ഷത്തിലധികം റീലുകള്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com