വികസനത്തിനു വേണ്ടി നിലകൊള്ളുന്നവർക്കാണ് പിന്തുണ; വോട്ട് രേഖപ്പെടുത്തി ചാക്കോച്ചന്‍

ഏറെ നാളിന് ശേഷമാണ് താൻ വോട്ട് ചെയ്യുന്നതെന്ന് നടന്‍
വികസനത്തിനു വേണ്ടി നിലകൊള്ളുന്നവർക്കാണ് പിന്തുണ; വോട്ട് രേഖപ്പെടുത്തി ചാക്കോച്ചന്‍

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. ആലപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് സ്കൂള്‍ പോളിങ് ബൂത്തിലാണ് താരം ഉച്ചതിരിഞ്ഞ് വോട്ട് ചെയ്തത്. ഏറെ നാളിന് ശേഷമാണ് താന്‍ വോട്ട് ചെയ്യുന്നതെന്നും വികസനത്തിന് വേണ്ടി നിലകൊള്ളുന്നവർക്കാണ് താന്‍ വോട്ടു ചെയ്തതെന്നും നടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

'ഏറെ നാളിന് ശേഷമാണ് ഞാൻ വോട്ട് ചെയ്യുന്നത്. നല്ല രീതിയിൽ ആ അവസരം വിനിയോഗിച്ചു എന്നാണ് വിശ്വസിക്കുന്നത്. എന്റെ വോട്ട് രാജ്യത്തിന്റെ വികസനത്തിനൊപ്പമാണ്. വികസനത്തിന് വേണ്ടി നിൽക്കുന്നവർക്കാണ് വോട്ട് ചെയ്തത്. വികസനം തന്നെയാണ് പുതിയ മാറ്റങ്ങൾക്ക് വഴി തുറക്കുന്നത്,'കുഞ്ചാക്കോ ബോബൻ പറഞ്ഞു.

അതേസമയം, വൈറ്റില പൊന്നുരുന്നി യു പി സ്കൂളില്‍ നടന്‍ മമ്മൂട്ടി വോട്ട് ചെയ്തു. താരത്തെ കണ്ട് തടിച്ചു കൂടിയ ആരാധകര്‍ക്കിടയില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് നടന്‍ പോളിങ് ബൂത്തിലേക്ക് കയറിയതും തിരിച്ചിറങ്ങിയതും. മലയാള സിനിമ മേഖലയിലെ നിന്ന് ഒട്ടുമിക്ക താരങ്ങളും ഉച്ചയ്ക്ക് മുന്‍പ് തന്നെ അവരവരുടെ പോളിങ് ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തിയിരുന്നു.

വികസനത്തിനു വേണ്ടി നിലകൊള്ളുന്നവർക്കാണ് പിന്തുണ; വോട്ട് രേഖപ്പെടുത്തി ചാക്കോച്ചന്‍
'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

Related Stories

No stories found.
logo
Reporter Live
www.reporterlive.com