'സിന്ദാ ബന്ദാ' ഡാൻസ് ചെയ്ത് മോഹൻലാൽ, നന്ദി പറഞ്ഞ് കിംഗ് ഖാൻ, കൂടെ റിക്വസ്റ്റും; മറുപടി നൽകി താരം

'ഈ ഗാനം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കിയ മോഹൻലാൽ സാറിന് നന്ദി. നിങ്ങൾ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ചെയ്യാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു'
'സിന്ദാ ബന്ദാ' ഡാൻസ് ചെയ്ത് മോഹൻലാൽ, നന്ദി പറഞ്ഞ് കിംഗ് ഖാൻ, കൂടെ റിക്വസ്റ്റും; മറുപടി നൽകി താരം

വനിത അവാർഡ്സുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന പിരപാടിയിൽ പെർഫോമൻസ് കൊണ്ട് നിറഞ്ഞ് നിന്ന താരമായിരുന്നു മോഹൻലാൽ. അടുത്ത മാസം 64 തികയുന്ന ഒരു മനുഷ്യനാണോ ചെറുപ്പക്കാരനെ പോലെ ഇങ്ങനെ ഡാൻസ് ചെയ്യുന്നത് എന്നായിരുന്നു പ്രേക്ഷകർ ഒരേ സ്വരത്തിൽ ചോദിച്ചത്. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ജയിലർ സിനിമയിലെ ഗാന്തതിനാണ് മോഹൻലാൽ മാസ്മരിക ചുവടുകൾ വെച്ചത്, പെർഫോമൻസ് കണ്ട കിംഗ് ഖാൻ മോഹൻലാലിന് നന്ദി അറിയിച്ചുകൊണ്ട് എക്സിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.

"ഈ ഗാനം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കിയ മോഹൻലാൽ സാറിന് നന്ദി. നിങ്ങൾ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ചെയ്യാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു. നമ്മൾ ഒരുമിച്ചുള്ള ഒരു അത്താഴ വിരുന്നിനായി ഞാൻ കാത്തിരിക്കുന്നു', എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് ഷാരൂഖ് പറഞ്ഞത്.

king Khan thanked to mohanlal for danced sharukhan's Song, he replied

ശേഷം ഷാരൂഖിന്റെ കുറിപ്പ് റീ ഷെയർ ചെയ്തുകൊണ്ട് മോഹൻലാലിന്റെ മറുപടി ഇങ്ങനെ, 'നിങ്ങളെ പോലെ മറ്റാർക്കും ഇത് ചെയ്യാൻ സാധിക്കില്ല. നിങ്ങളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി, പിന്നെ... അത്താഴം മാത്രമാണോ? ഒരു സിന്ദാ ബന്ദ സ്റ്റൈൽ ബ്രേക്ക് ഫാസ്റ്റ് കൂടിയായാലോ?.' മോഹൻലാലിന്റെ ഡാൻസ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com