'കേരളത്തില്‍ മതങ്ങളെ കുറിച്ച് സിനിമ ചെയ്യുന്നതില്‍ എനിക്ക് പരിമിതിയുണ്ട്'; 'ട്രാൻസിനെ കുറിച്ച് ഫഹദ്

'മതവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഞാൻ കുറേക്കാലത്തേക്ക് ഒരു സിനിമ ചെയ്യില്ല'
'കേരളത്തില്‍ മതങ്ങളെ കുറിച്ച് സിനിമ ചെയ്യുന്നതില്‍ എനിക്ക് പരിമിതിയുണ്ട്'; 'ട്രാൻസിനെ  കുറിച്ച് ഫഹദ്

അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസ് നിരൂപക ശ്രദ്ധ നേടിയെങ്കിലും ബോക്സ് ഓഫീസിൽ പരാജയപ്പെട്ട സിനിമയായിരുന്നു. മതങ്ങളെ കുറിച്ച് സംസാരിക്കുന്നതിൽ പരിമിതികളുണ്ടെന്നും ചില യാഥാർത്ഥ്യങ്ങളെ കുറിച്ച് അറിയാൻ പ്രേക്ഷകർക്ക് താല്പര്യമില്ലെന്നുമാണ് സിനിമയുടെ പരാജയത്തിൽ നടൻ ഫഹദ് ഫാസിൽ പറയുന്നത്. ട്രാൻസ് സിനിമയിലെ ചില ഘടകങ്ങൾ മാറ്റിയാൽ മുൻപുള്ള അഭിപ്രായത്തിൽ നിന്ന് മാറ്റങ്ങളുണ്ടാകുമെന്നും എന്നാൽ താൻ അത്തരം സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും ഫഹദ് പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഫഹദിന്റെ പ്രതികരണം.

'കേരളത്തിൽ മതങ്ങളെ കുറിച്ച് സംസാരിക്കുന്നതിൽ, കൈകാര്യം ചെയ്യുന്നതിൽ എനിക്ക് പരിമിതികളുണ്ട്. ആളുകൾക്ക് പരുക്കൻ യാഥാർത്ഥ്യങ്ങളെ കുറിച്ച് അറയേണ്ട എന്ന് തോന്നുന്നു. അവർക്ക് അതൊരു വിനോദമായി തോന്നിയിട്ടുണ്ടായിരിക്കില്ല. ആളുകളെ രസിപ്പിക്കുന്ന ഘടകങ്ങളൊന്നും സിനിമയിൽ ഇല്ലായിരുന്നിരിക്കണം, 'നടൻ പറഞ്ഞു.

സിനിമ പ്രേക്ഷകർക്ക് ഒരു ബോധവത്കരണം കൂടിയാണ് നടത്തിയത്. പക്ഷെ സിനിമയുടെ ഒരു പോയിന്റിൽ എന്റർടെയ്ൻമെന്റ് ഫാക്ടർ ഞങ്ങൾ ഒഴിവാക്കി. അതാണ് ട്രാൻസ് പരാജയപ്പെടാൻ കാരണമായത്. സിനിമയുടെ സെക്കൻഡ് ഹാഫിൽ വ്യത്യാസം വരുത്തിയാൽ ചിലപ്പോൾ മാറ്റം ഉണ്ടായേക്കാം. പക്ഷെ മതവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഞാൻ കുറേക്കാലത്തേക്ക് ഒരു സിനിമ ചെയ്യില്ല',

'കേരളത്തില്‍ മതങ്ങളെ കുറിച്ച് സിനിമ ചെയ്യുന്നതില്‍ എനിക്ക് പരിമിതിയുണ്ട്'; 'ട്രാൻസിനെ  കുറിച്ച് ഫഹദ്
'കോടി ക്ലബ്ബിന്റെ അല്ല, ആളുകൾ സ്വീകരിച്ചതിലാണ് സന്തോഷം'; 'ആവേശ'ത്തിൽ ജിതു മാധവൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com