'ധനലക്ഷ്മി എൻ ചെല്ലോം ഡാ...' റീ റിലീസ് ആഹ്‌ളാദത്തില്‍ തൃഷ

ചിത്രത്തിലെ വിജയ് തൃഷ ഫോട്ടോകളും തിയേറ്ററിൽ ആരാധകരുടെ ആവേശവും തൃഷ പങ്കുവെച്ചിട്ടുണ്ട്
'ധനലക്ഷ്മി എൻ  ചെല്ലോം ഡാ...' റീ റിലീസ് ആഹ്‌ളാദത്തില്‍ തൃഷ

ദളപതിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്ന് 'ഗില്ലി' റീ റിലീസ് ചെയ്തിരികുക്കയാണ്. രാജകീയമായ റിലീസാണ് ഗില്ലിയുടേത്. തമിഴ്‌നാട്ടിൽ ഇതിനകം അഡ്വാൻസ് ബുക്കിങ്ങിലൂടെ ഒരു കോടിയോളം രൂപ നേടിയ സിനിമ കേരളത്തിലെത്തുന്നതും റെക്കോർഡ് സ്‌ക്രീനുകളിലാണ്. ചിത്രം ആദ്യ ദിനം തന്നെ ബ്ലോക്ക് ബസ്റ്റർ ആകാൻ ആഗ്രഹിക്കുന്നു വെന്നാണ് തൃഷ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ചിത്രത്തിലെ വിജയ് തൃഷ ഫോട്ടോകളും തിയേറ്ററിൽ ആരാധകരുടെ ആവേശവും തൃഷ പങ്കുവെച്ചിട്ടുണ്ട്.

തൃഷ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചിത്രത്തെ വീണ്ടും ഇരുകയ്യും നീട്ടി സ്വീകരിച്ചതിന് ആരാധകരോട് നന്ദിയും അറിയിച്ചിട്ടുണ്ട്. ധനലക്ഷ്മി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ തൃഷ അവതരിപ്പിച്ചത്. 20 വർഷങ്ങൾക്കു ശേഷമാണ് ചിത്രം വീണ്ടും റീ റിലീസിനെത്തുന്നത്. കേരളത്തിലെ മുഴുവൻ ജില്ലകളിലും റീ റിലീസ് ചെയ്യുന്ന ഒരു തമിഴ് ചിത്രം ഒരു പക്ഷെ ഗില്ലിയായിരിക്കും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിൽ വീണ്ടുമെത്തിക്കുന്നത്. 2004 ഏപ്രില്‍ 16നായിരുന്നു ഗില്ലിയുടെ ആദ്യ റിലീസ്. വിജയ്‍യുടെ കരിയറിന് വലിയ കുതിപ്പുണ്ടാക്കിയ ചിത്രത്തിലെ ഗാനങ്ങളിലൊന്ന് തന്റെ ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്നാണെന്ന് വിജയ് ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

'ധനലക്ഷ്മി എൻ  ചെല്ലോം ഡാ...' റീ റിലീസ് ആഹ്‌ളാദത്തില്‍ തൃഷ
പോളിംഗ് ദിവസം വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കി; വിജയ് ചട്ടം ലംഘിച്ചതായി പൊലീസ് പരാതി

എട്ട് കോടി ബജറ്റിലെത്തിയ ചിത്രം വിജയ്‍യുടെ ആദ്യ 50 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ പ്രകാശ് രാജ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 200 ദിവസത്തിലധികമാണ് ഗില്ലി പ്രദര്‍ശനം നടത്തിയത്. വിജയ് എന്ന നടന്റെ താരമൂല്യം ഉയര്‍ന്നതും ഈ സിനിമയ്ക്ക് ശേഷമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com