'അയ്യൻകാളിയുടെ നാടാ അയ്യപ്പന്റെ നാടാ..' മലയാളി ഫ്രം ഇന്ത്യ സോങ് ട്രെൻഡിങ് നൗ ഡാ

വേൾഡ് മലയാളി ആന്തെം എന്ന പേരിലാണ് ഗാനം ഇറങ്ങിയിരിക്കുന്നത്
'അയ്യൻകാളിയുടെ നാടാ അയ്യപ്പന്റെ നാടാ..' മലയാളി ഫ്രം ഇന്ത്യ സോങ് ട്രെൻഡിങ് നൗ ഡാ

'ജന ഗണ മന' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും ഒന്നിക്കുന്ന നിവിന്‍ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ'യുടെ പുതിയ ഗാനം പുറത്തിറങ്ങി. വേൾഡ് മലയാളി ആന്തെം എന്ന പേരിലാണ് ഗാനം ഇറങ്ങിയിരിക്കുന്നത്. യൂട്യൂബിൽ ഇതിനോടകം തന്നെ ട്രെൻഡിങ്ങാണ്. ചിത്രത്തിലെ മറ്റൊരു ഗാനവും അണിയറ പ്രവർത്തകർ മുന്നേ പങ്കുവെച്ചിരുന്നു.

നിവിന്‍ പോളിയുടെ കരിയറിലെ എറ്റവും വലിയ മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രമാണിത്. ഡിജോയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. മെയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.ചിത്രത്തിന്റെ പ്രൊമോ വീഡിയോ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടിയിരുന്നു. ഒരു മുഴുനീള ഫാമിലി-കോമഡി എന്റര്‍ടെയ്നറാണ് ചിത്രം. നിവിനൊപ്പം അനുപമ പരമേശ്വരൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തില്‍ പ്രധാന താരങ്ങളാകുന്നുണ്ട്. ജസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമ്മാതാവ്. സുദീപ് ഇളമണ്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു

നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ , ധ്യാൻ ശ്രീനിവാസൻ, സെന്തിൽ കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയിരിക്കും. ഛായാഗ്രഹണം സുദീപ് ഇളമൻ, സംഗീതം ജെയ്ക്സ്  ബിജോയ്‌, സഹനിർമ്മാതാവ് ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്, എഡിറ്റർ ആൻഡ് കളറിങ് ശ്രീജിത്ത്‌ സാരംഗ്, ആർട്ട്‌ ഡയറക്ടർ അഖിൽരാജ് ചിറയിൽ, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവ,. വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണെക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ SYNC സിനിമ. ഫൈനൽ മിക്സിങ് രാജകൃഷ്ണൻ എം ആർ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോധരൻ, ലൈൻ പ്രൊഡക്ഷൻ റഹീം പി എം കെ (ദുബായ്), ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ് ഗോകുൽ വിശ്വം, കൊറിയോഗ്രാഫി വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ ബില്ലാ ജഗൻ, പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിസൈൻ ഓൾഡ്മങ്ക്സ്, സ്റ്റിൽസ് പ്രേംലാൽ, വിഎഫ്എക്സ് പ്രോമിസ്, മാർക്കറ്റിങ് ബിനു ബ്രിങ്ഫോർത്ത്, വിതരണം മാജിക് ഫ്രെയിംസ് റിലീസ്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

'അയ്യൻകാളിയുടെ നാടാ അയ്യപ്പന്റെ നാടാ..' മലയാളി ഫ്രം ഇന്ത്യ സോങ് ട്രെൻഡിങ് നൗ ഡാ
'പ്ലാസ്റ്റിക് സർജറി ഞാൻ ചെയ്തിട്ടില്ല, പക്ഷെ മുഖത്ത് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് '; ബോളിവുഡ് നടൻ
WEB 18

നിവിൻ പോളിയുടേതായി അടുത്തിറങ്ങിയ ചിത്രം 'വർഷങ്ങൾക്കു ശേഷമാ'ണ്. വിനീത് ശ്രീനിവാസൻ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിലൂടെ ഏറെ കാലത്തിനു ശേഷമുള്ള നിവിൻ പോളിയുടെ തിരിച്ചു വരവായാണ് പ്രേക്ഷകർ കണക്കാകുന്നത്. ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com