'വിണ്ണൈത്താണ്ടി വരുവായ' ജോഡികൾ വീണ്ടുമെത്തുന്നു; 'തഗ് ലൈഫ്' അപ്ഡേറ്റ്

ദുൽഖ‌‍ർ പ്രൊജക്ടിൽ നിന്ന് പിൻവാങ്ങിയതോടെയാണ് ആ റോളിലേക്ക് സിമ്പു എത്തുന്നത്
'വിണ്ണൈത്താണ്ടി വരുവായ' ജോഡികൾ വീണ്ടുമെത്തുന്നു; 'തഗ് ലൈഫ്' അപ്ഡേറ്റ്

വിണ്ണൈത്താണ്ടി വരുവായ എന്ന ​ഗൗതം മേനോൻ ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷക‍‍ർ ഏറ്റെടുത്ത ജോഡികളാണ് സിമ്പുവും തൃഷയും. ഇരവരും ഇതാ വീണ്ടും എത്തുകയാണ്. കമൽഹാസൻ-മണിരത്നം ചിത്രം തഗ് ലൈഫിലാണ് തൃഷ സിമ്പുവിന്റെ നായികയാകുന്നത്. ചിത്രത്തിൽ ഒരു പ്രാധാന കഥാപാത്രമായാണ് സിമ്പു അഭിനയിക്കുന്നത്.

ദുൽഖ‌‍ർ പ്രൊജക്ടിൽ നിന്ന് പിൻവാങ്ങിയതോടെയാണ് ആ റോളിലേക്ക് സിമ്പു എത്തുന്നത്. കമൽഹാസനുമായി സിമ്പുവിന് കോമ്പിനേഷൻ റോളുകളുണ്ട്. ത​ഗ് ലൈഫിന്റെ ചിത്രീകരണം മെയ് ആദ്യവാരമാണ് ആരംഭിക്കുക. ജയ്സൽമീറിലും ഡൽഹിയിലുമായാണ് ആ​ദ്യ ഷെഡ്യൂൾ ആരംഭിക്കുക. ചിത്രത്തിൽ ​ഗൗതം കാർത്തിക്, നാസ‍ർ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ത​ഗ് ലൈഫിലെ മറ്റ് താരങ്ങൾ.

1987ൽ പുറത്തിറങ്ങിയ നായകന് ശേഷം മണിരത്നവും കമലും ഒന്നിക്കുന്നു എന്നതാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ പ്രത്യേകത. എ ആർ റഹ്മാനാണ് സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. രവി കെ ചന്ദ്രൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും അൻപറിവ് സംഘട്ടന സംവിധാനവും നിർവ്വഹിക്കുന്നു.

'വിണ്ണൈത്താണ്ടി വരുവായ' ജോഡികൾ വീണ്ടുമെത്തുന്നു; 'തഗ് ലൈഫ്' അപ്ഡേറ്റ്
ശിവ രാജ്‌കുമാറിനൊപ്പം ഗ്യാങ്സ്റ്റർ ചിത്രത്തിൽ നായികയായി ഭാവന; 'ഉത്തരകാണ്ഡ' ഒരുങ്ങുന്നു

Related Stories

No stories found.
logo
Reporter Live
www.reporterlive.com