ശങ്കറിന്റെ മകൾ ഐശ്വര്യ വിവാഹിതയായി; അതിഥി സൽക്കാരങ്ങൾക്ക് നേതൃത്വം നൽകി അറ്റ്‌ലി

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ, താരങ്ങളായ രജനികാന്ത്, കമൽഹാസൻ, വിക്രം, സൂര്യ, കാർത്തി, നയൻതാര, സംവിധായകൻ മണിരത്നം തുടങ്ങിയവർ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു
ശങ്കറിന്റെ മകൾ ഐശ്വര്യ വിവാഹിതയായി; അതിഥി സൽക്കാരങ്ങൾക്ക് നേതൃത്വം നൽകി അറ്റ്‌ലി

സംവിധായകൻ ശങ്കറിന്റെ മൂത്തമകൾ ഐശ്വര്യ വിവാഹിതയായി. ശങ്കറിന്റെ സഹ സംവിധായകനായ തരുൺ കാർത്തിക്കാണ് വരൻ. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ, താരങ്ങളായ രജനികാന്ത്, കമൽഹാസൻ, വിക്രം, സൂര്യ, കാർത്തി, നയൻതാര, സംവിധായകൻ മണിരത്നം തുടങ്ങിയവർ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു.

സംവിധായകൻ അറ്റ്‌ലിയാണ് അതിഥി സൽക്കാരങ്ങൾക്ക് നേതൃത്വം നൽകിയത്. ശങ്കറിന്റെ സഹസംവിധായകനായാണ് സിനിമാജീവിതം ആരംഭിച്ചത്. ശങ്കറുമായി ഏറെ ഹൃദയബന്ധം അറ്റ്‌ലി ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്.

ഐശ്വര്യ, അതിഥി, അർജിത്ത് എന്നീ മൂന്ന് മക്കളാണ് ശങ്കറിന്. ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. 2021-ൽ ക്രിക്കറ്റ് താരം രോഹിത് ദാമോദരനുമായിട്ടായിരുന്നു ഐശ്വര്യയുടെ ആദ്യ വിവാഹം. പോക്സോ കേസിൽ ആരോപണവിധേയനായി രോഹിത് അറസ്റ്റിലായതിന് പിന്നാലെ ഇവർ വിവാഹമോചിതരായി.

ശങ്കറിന്റെ മകൾ ഐശ്വര്യ വിവാഹിതയായി; അതിഥി സൽക്കാരങ്ങൾക്ക് നേതൃത്വം നൽകി അറ്റ്‌ലി
നിയമവിരുദ്ധതയുണ്ടെങ്കിൽ ബിഗ് ബോസ് നിർത്തിവെയ്പ്പിക്കാം; മോഹന്‍ലാലിനും ഹൈക്കോടതി നോട്ടീസ്

ഇന്ത്യന്‍ 2, രാം ചരണിന്‍റെ ഗെയിം ചെയ്ഞ്ചര്‍ എന്നീ ചിത്രങ്ങളാണ് ശങ്കറിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കമൽ ഹാസൻ നായകനാകുന്ന ഇന്ത്യൻ 2 ജൂണിൽ റിലീസ് ചെയ്യും. ഗെയിം ചെയ്ഞ്ചറും ഈ വർഷം തന്നെ റിലീസ് ചെയ്യാൻ പദ്ധതയുള്ളതായി റിപ്പോർട്ടുകളുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com