ദളപതി ഗില്ലി താനേ... ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്; റീ റിലീസിലും ആവേശം തീർത്ത് വിജയ്

ഏപ്രില്‍ 20 നാണ് ഗില്ലി റീ റിലീസ് ചെയ്യുന്നത്
ദളപതി ഗില്ലി താനേ... ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്; റീ റിലീസിലും ആവേശം തീർത്ത് വിജയ്

വിജയ്-തൃഷ ജോഡി പ്രധാന കഥാപാത്രങ്ങളായി വലിയ വിജയം നേടിയ ചിത്രമാണ് ഗില്ലി. ചിത്രം റീ റിലീസിന് ഒരുങ്ങുമ്പോൾ ആരാധകരും വലിയ ആവേശത്തിലാണ്. ആ ആവേശം സിനിമയുടെ അഡ്വാൻസ് ബുക്കിങ്ങിൽ പ്രകടമാണ്. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ ചിത്രം ട്രെൻഡിങ്ങാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ ബുക്ക് മൈ ഷോയിലൂടെ സിനിമയുടെ 6000 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്.

ഏപ്രില്‍ 20 നാണ് ഗില്ലി റീ റിലീസ് ചെയ്യുന്നത്. 2004 ഏപ്രില്‍ 16 നായിരുന്നു ഗില്ലിയുടെ ആദ്യ റിലീസ്. വിജയ്‍യുടെ കരിയറിന് വലിയ കുതിപ്പുണ്ടാക്കിയ ചിത്രത്തിലെ ഗാനങ്ങളിലൊന്ന് തന്റെ ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്നാണെന്ന് വിജയ് ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. വീണ്ടും ചിത്രം ആരാധകര്‍ക്ക് മുന്നിലെത്തുമ്പോള്‍ ഗില്ലിക്ക് 20 വയസാണ്.

ദളപതി ഗില്ലി താനേ... ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്; റീ റിലീസിലും ആവേശം തീർത്ത് വിജയ്
അറബികുത്ത് ഔട്ട്... ഇനി ദളപതിക്ക് 'വിസിൽ പോട്'; പതിവ് തെറ്റിക്കാതെ സ്വന്തം റെക്കോർഡ് തൂക്കി വിജയ്

എട്ട് കോടി ബജറ്റിലെത്തിയ ചിത്രം വിജയ്‍യുടെ ആദ്യ 50 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ പ്രകാശ് രാജ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 200 ദിവസത്തിലധികമാണ് ഗില്ലി പ്രദര്‍ശനം നടത്തിയത്. വിജയ് എന്ന നടന്റെ താരമൂല്യം ഉയര്‍ന്നതും ഇതേ സിനിമയ്ക്ക് ശേഷമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com