കളക്ഷൻ റെക്കോർഡുകളൊക്കെ ഇട്ടുവെച്ചോ, ജോസച്ചായൻ വരുവാ...; ടർബോ റിലീസ് തീയതി പ്രഖ്യാപിച്ചു

മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്
കളക്ഷൻ റെക്കോർഡുകളൊക്കെ ഇട്ടുവെച്ചോ, ജോസച്ചായൻ വരുവാ...; ടർബോ റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രേമലുവും മഞ്ഞുമ്മൽ ബോയ്‌സും ആടുജീവിതവുമെല്ലാം ചേർന്ന് മലയാള സിനിമയ്ക്ക് തിയേറ്റർ ആഘോഷത്തിന്റെ കാലമാണ് ഒരുക്കിയിരിക്കുന്നത്. ആ ആഘോഷത്തിന് മാറ്റു കൂട്ടുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ടർബോ. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജൂൺ 13 നാണ് സിനിമയുടെ റിലീസ്.

മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രാജ് ബി ഷെട്ടിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

കളക്ഷൻ റെക്കോർഡുകളൊക്കെ ഇട്ടുവെച്ചോ, ജോസച്ചായൻ വരുവാ...; ടർബോ റിലീസ് തീയതി പ്രഖ്യാപിച്ചു
'ദളപതി വോയിസ് സെമ വെറിത്തനം'; ആടിയും പാടിയും തകർത്ത് വിജയ്, ഇത് ആരാധകർക്ക് 'വിസിൽ പോട്' പാർട്ടി

ആക്ഷന്‍ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രമായിരിക്കും ടർബോ എന്നാണ് റിപ്പോർട്ട്. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ' ടർബോയിൽ ഉപയോഗിക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. 'ട്രാൻഫോർമേഴ്‌സ്', 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡിൽ 'പഠാൻ' ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പർസ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com