എടാ മോനെ രംഗണ്ണൻ നാളെ 50 കോടി ക്ലബിൽ കേറും!; തിയേറ്ററുകളിലും ഫുൾ 'ആവേശം'

സിനിമ ഇതിനകം ആഗോളതലത്തിൽ 45 കോടിയിലധികം രൂപ കളക്ട് ചെയ്തതായാണ് റിപ്പോർട്ട്
എടാ മോനെ രംഗണ്ണൻ നാളെ 50 കോടി ക്ലബിൽ കേറും!; തിയേറ്ററുകളിലും ഫുൾ 'ആവേശം'

രോമാഞ്ചം ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ഫഹദ് ഫാസിൽ നായകനായെത്തിയ ചിത്രം തിയേറ്ററുകളിലും ആവേശം തീർക്കുകയാണ്. ഏപ്രിൽ 11 ന് റിലീസ് ചെയ്ത സിനിമ ഇതിനകം ആഗോളതലത്തിൽ 45 കോടിയിലധികം രൂപ കളക്ട് ചെയ്തതായാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.

കേരളത്തിൽ നിന്ന് മാത്രമായി സിനിമ ഇതുവരെ 11.25 കോടിയോളം രൂപ നേടിയതായാണ് റിപ്പോർട്ട്. മറ്റു സംസ്ഥാനങ്ങളിലും മികച്ച പ്രതികരണം നേടുന്ന സിനിമ നാളെയുടെ 50 കോടി ക്ലബിൽ ഇടം നേടും എന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

കോളേജ് പിള്ളേരുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ചിത്രം റിയല്‍ ലൈഫ് സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിക്കുന്നത്.

എടാ മോനെ രംഗണ്ണൻ നാളെ 50 കോടി ക്ലബിൽ കേറും!; തിയേറ്ററുകളിലും ഫുൾ 'ആവേശം'
'ദളപതി വോയിസ് സെമ വെറിത്തനം'; ആടിയും പാടിയും തകർത്ത് വിജയ്, ഇത് ആരാധകർക്ക് 'വിസിൽ പോട്' പാർട്ടി

ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com