തരുൺ മൂർത്തി 'ലാസ്റ്റ് സ്റ്റേജ്' പണിപ്പുരയിലാണ്; 'L 360' പ്രീ പ്രൊഡക്ഷൻ അപ്ഡേറ്റ്

മോഹൻലാലിന്റെ 360-ാമത്തെ ചിത്രമാണിത്
തരുൺ മൂർത്തി 'ലാസ്റ്റ് സ്റ്റേജ്' പണിപ്പുരയിലാണ്; 'L 360' പ്രീ പ്രൊഡക്ഷൻ അപ്ഡേറ്റ്

ആരാധകർക്ക് ഏറെ പ്രതീക്ഷയുണർത്തുന്ന ലൈനപ്പുകളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. അതിൽ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന എൽ 360. ഏറെ നാളുകൾക്ക് ശേഷം മോഹൻലാൽ ഒരു റിയലിസ്റ്റിക് കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ പണിപ്പുരയിലാണെന്ന് അറിയിച്ചിരിക്കുകയാണ് തരുൺ ഇപ്പോൾ.

'പ്ലാൻ യുവർ വർക്ക്, വർക്ക് യുവർ പ്ലാൻ', എന്ന കുറിപ്പോടെയാണ് തരുൺ തന്റെ ചിത്രം പങ്കുവെച്ചത്. ഒപ്പം പ്രീ പ്രൊഡക്ഷൻ, ലാസ്റ്റ് സ്റ്റേജ് എന്നുള്ള ഹാഷ്ടാഗുകളും നൽകിയിട്ടുണ്ട്.

മോഹൻലാലിന്റെ 360-ാമത്തെ ചിത്രമാണിത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിന്‍റെ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് സൂചന. വലിയ ഇടവേളക്കു ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്‍റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിന്‍റെ അവതരണം.

തരുൺ മൂർത്തി 'ലാസ്റ്റ് സ്റ്റേജ്' പണിപ്പുരയിലാണ്; 'L 360' പ്രീ പ്രൊഡക്ഷൻ അപ്ഡേറ്റ്
ഹൃദയത്തിന് മൂന്ന് മടങ്ങ് ഒടിടി ഓഫർ വന്നിട്ടും കൊടുത്തില്ല, തിയേറ്ററിന് ഒപ്പം നിന്നവരാണ് ഞങ്ങൾ:വിനീത്

ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആർ സുനിലും ചേ‌‍‍ർന്നാണ്. നിരവധി അന്താരാഷ്ട്ര ആർട്ട് ഫെസ്റ്റിവലുകളിൽ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച ആർട്ടിസ്റ്റായ കെ ആർ സുനിൽ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളും എഴുതാറുമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com