ആടുജീവിതം പിൻവലിച്ച പിവിആർ നടപടി, ബ്ലെസി നിയമനടപടികൾ സ്വീകരിക്കും: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

പിവിആറിനെതിരെ നിയമനടപടികൾ ആലോചിക്കുന്നുവെന്ന് ബ്ലെസി
ആടുജീവിതം പിൻവലിച്ച പിവിആർ നടപടി, ബ്ലെസി നിയമനടപടികൾ സ്വീകരിക്കും: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

മലയാളം ചിത്രം ആടുജീവിതം പ്രദർശിപ്പിച്ചിരുന്നു സ്‌ക്രീനുകളിൽ നിന്നു പിൻവലിച്ച പിവിആർ നടപടിയിൽ സംവിധായകൻ ബ്ലെസി നിയമനടപടികൾക്കൊരുങ്ങുന്നതായി പ്രൊഡ്യൂസഴ്സ് അസോസിയേഷൻ. പിവിആർ സ്‌ക്രീനുകളിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കാനുളള തീരുമാനം മലയാള സിനിമയുടെ ഉള്ളടക്കത്തിൻ്റെ വിജയമാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. പിവിആറിനെതിരെ നിയമനടപടികൾ ആലോചിക്കുന്നുവെന്ന് സംവിധായകൻ ബ്ലെസിയും മാധ്യമങ്ങളെ അറിയിച്ചു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11ന് റിലീസ് ചെയ്ത മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയിരുന്നു.

ആടുജീവിതം അന്യ സംസ്ഥാനങ്ങളിലും മികച്ച പ്രതികരണത്തോടെ മുന്നേറുമ്പോഴായിരുന്നു പിവിആർ ശൃംഖലയുടെ ബഹിഷ്ക്കരണം. ഇതോടെ ആടുജീവിതത്തിന് പല സ്‌ക്രീനുകളും അന്യ സംസ്ഥാനങ്ങളിൽ നഷ്ടമായി. കേരളത്തിന് പുറത്ത് മലയാള സിനിമകൾക്ക് ഏറ്റവും അധികം സ്ക്രീനുകൾ ലഭിക്കുന്നത് പിവിആർ മൾട്ടിപ്ലക്സുകളിൽ ആയതിനാൽ ഈ ബഹിഷ്കരണം ആടുജീവിതത്തെ ഏറെ ബാധിച്ചു.

ആടുജീവിതം പിൻവലിച്ച പിവിആർ നടപടി, ബ്ലെസി നിയമനടപടികൾ സ്വീകരിക്കും: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
വിഷുവിന് എല്ലായിടത്തും സിനിമ കാണാം; പിവിആർ തർക്കം പരിഹരിച്ചു, മലയാള സിനിമകൾ പ്രദർശിപ്പിക്കും

അതേസമയം ഇന്ത്യയിലെ മുഴുവൻ പിവിആർ സ്‌ക്രീനുകളിലും മലയാളം സിനിമകൾ പ്രദർശിപ്പിക്കാൻ തീരുമാനമായതായി ഫെഫ്ക അറിയിച്ചു. ഫെഫ്കയുടെ വികാരം പിവിആർ ഉൾക്കൊണ്ടുവെന്ന് ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. കൊച്ചി ഫോറം മാൾ, കോഴിക്കോട് പിവി ആർ തിയേറ്ററുകളിൽ തീരുമാനം പിന്നീടുണ്ടാകും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com