പാൻ ഇന്ത്യൻ ലെവലിൽ ആളുകയറേണ്ട സുവർണ്ണകാലം, എന്നാൽ പിവിആർ തർക്കം മൂലം മോളിവുഡിന്റെ നഷ്ടം കോടികൾ

പിവിആർ ശൃംഖലയുടെ ബഹിഷ്കരണം മൂലം മലയാളത്തിന് സംഭവിച്ച നഷ്ടം കോടികളാണ്
പാൻ ഇന്ത്യൻ ലെവലിൽ ആളുകയറേണ്ട സുവർണ്ണകാലം, എന്നാൽ പിവിആർ തർക്കം മൂലം മോളിവുഡിന്റെ നഷ്ടം കോടികൾ

2024 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു സുവർണ്ണവർഷമാണ്. ഇന്ത്യയിലെ മറ്റെല്ലാ സിനിമാ വ്യവസായങ്ങളും തിയേറ്ററുകളിലേക്ക് ആളെക്കയറ്റാൻ പാടുപെടുമ്പോൾ മലയാളത്തിൽ ഇതിനകം രണ്ട് 50 കോടി സിനിമകളും രണ്ട് 100 കോടി സിനിമകളും ഒരു 200 സിനിമയും പിറന്നു കഴിഞ്ഞു. ഈ വർഷത്തിൻ്റെ ആദ്യപാദം പിന്നിടുമ്പോഴാണ് ഈ നേട്ടം. ഈദ്-വിഷു റിലീസുകളായെത്തിയ ആവേശവും വർഷങ്ങൾക്കു ശേഷവും തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നതും. എന്നാൽ ഇതിനിടയിലുണ്ടായ പിവിആർ ശൃംഖലയുടെ ബഹിഷ്കരണം മൂലം മലയാളത്തിന് സംഭവിച്ച നഷ്ടം കോടികളാണ്.

പൊതുവെ മലയാള സിനിമകൾക്ക് കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിൽ മലയാള സിനിമയ്ക്ക് വലിയ കളക്ഷൻ ലഭിക്കാറില്ല. എന്നാൽ പ്രേമലവും മഞ്ഞുമ്മൽ ബോയ്സും ഈ പതിവ് തകർത്ത് തമിഴ്‌നാട്ടിലും ആന്ധ്രയിലും കർണാടകയിലുമെല്ലാം വലിയ വിജയമായി. പിന്നാലെ വന്ന ആടുജീവിതത്തിനും തമിഴ്‌നാട്ടിൽ വലിയ സ്വീകാര്യത ലഭിച്ചു. എന്നാൽ പിവിആർ ശൃംഖലയുടെ ബഹിഷ്ക്കരണത്തിന് പിന്നാലെ ആടുജീവിതത്തിന് പല സ്‌ക്രീനുകളും അന്യ സംസ്ഥാനങ്ങളിൽ നഷ്ടമായി. കേരളത്തിന് പുറത്ത് മലയാള സിനിമകൾക്ക് ഏറ്റവും അധികം സ്ക്രീനുകൾ ലഭിക്കുന്നത് പിവിആർ മൾട്ടിപ്ലക്സുകളിൽ ആയതിനാൽ ഈ ബഹിഷ്കരണം ആടുജീവിതത്തെ ഏറെ ബാധിച്ചു.

പാൻ ഇന്ത്യൻ ലെവലിൽ ആളുകയറേണ്ട സുവർണ്ണകാലം, എന്നാൽ പിവിആർ തർക്കം മൂലം മോളിവുഡിന്റെ നഷ്ടം കോടികൾ
വിഷുവിന് എല്ലായിടത്തും സിനിമ കാണാം; പിവിആർ തർക്കം പരിഹരിച്ചു, മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിഷു റിലീസുകളായെത്തിയ ആവേശത്തിനും വർഷങ്ങൾക്കു ശേഷത്തിനും മറ്റു സംസ്ഥാനങ്ങളിൽ നിന്നു മികച്ച അഭിപ്രായമാണ് ലഭിച്ചതെങ്കിലും പിവിആര്‍ ബഹിഷ്കരിച്ചിരിക്കുന്നതിനാല്‍ സാധാരണ മലയാളം ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്ക്രീനുകള്‍ ഈ സിനിമകൾക്ക് ലഭിച്ചില്ല. നിലവിൽ പിവിആർ തർക്കത്തിന് പരിഹാരമായിരിക്കുകയാണ്. അതിനാൽ ഈ സിനിമകൾക്ക് കൂടുതൽ സ്ക്രീനുകൾ ലഭിക്കുകയും അതിലൂടെ വലിയ കളക്ഷൻ ലഭിക്കുകയും ചെയ്യും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com