ബുക്ക് മൈ ഷോയെ മോളിവുഡങ്ങ് തൂക്കി; ടിക്കറ്റ് വിൽപ്പനയിലെ ഈ റെക്കോർഡ് മറികടക്കണമെങ്കിൽ വിയർക്കും

കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ ബുക്ക് ചെയ്തിരിക്കുന്നത്
ബുക്ക് മൈ ഷോയെ മോളിവുഡങ്ങ് തൂക്കി; ടിക്കറ്റ് വിൽപ്പനയിലെ ഈ റെക്കോർഡ് മറികടക്കണമെങ്കിൽ വിയർക്കും

2024 മലയാള സിനിമയുടെ സുവർണ കാലമാണെന്ന് വീണ്ടു ഓർമ്മിപ്പിക്കുകയാണ് പുതിയ കണക്കുകൾ. സിനിമ കാണൽ എന്നത് ട്രെൻഡാകുന്നു എന്ന് ബുക്ക് മൈ ഷോയുടെ ടിക്കറ്റ് റേറ്റിങ് കണ്ടാൽ ഇപ്പോൾ മനസിലാകും. കഴിഞ്ഞ 24 മണിക്കൂറിലെ ടിക്കറ്റ് ബുക്കിങ് കണക്കുകളിൽ വമ്പിച്ച മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ ബുക്ക് ചെയ്തിരിക്കുന്നത്. ഇതിൽ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ആളുകൾ ബുക്ക് ചെയ്തിരിക്കുന്നത് ആവേശം നിറച്ച ഫഹദ്-ജിത്തു മാധവൻ ചിത്രം 'ആവേശ'മാണ്. ഇന്നലെ മാത്രം ബുക്ക് ചെയ്തത് 1,71,000 ടിക്കറ്റുകളാണ്. വിനീത് ശ്രീനിവാസൻ ടീമിന്റെ 'വർഷങ്ങൾക്ക് ശേഷം' എന്ന സിനിമയും ഒട്ടും പിറകോട്ടല്ല. 1,47,000 ടിക്കറ്റുകളാണ് 24 മണിക്കൂറിനിടെ ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ 'ആടുജീവിതം' സിനിമയും മുന്നേറ്റം തുടരുകയാണ്. ചിത്രത്തിന്‍റെ 64,000 ടിക്കറ്റുകളാണ് ബുക്ക് ചെയ്തിരിക്കുന്നത്.

11,000 ടിക്കറ്റുകൾ ബുക്ക് ചെയ്തുകൊണ്ട് 'മഞ്ഞുമ്മൽ ബോയ്സ്' പട്ടികയിലുണ്ട്. ഏപ്രിലിലെ ഹാട്രിക് റിലീസുകളിലൊന്നാണ് ഉണ്ണി മുകുന്ദൻ നായകനായ 'ജയ് ഗണേഷ്'. ചിത്രത്തിനായി ഇന്നലെ മാത്രം 9000 ടിക്കറ്റുകളാണ് ബുക്ക് ചെയ്തിരിക്കുന്നത്.

മലയാള സിനിമയുടെ എക്കാലത്തെയും ടിക്കറ്റ് സെയിലാണ് കഴിഞ്ഞ 24 മണിക്കൂറിൽ നടന്നത് എന്നതാണ് പ്രത്യേകത. ഇത് ബുക്ക് മൈ ഷോയുടെ മാത്രം കണുക്കുളാണ്. മറ്റ് കണക്കുകൾ കൂടി നോക്കുമ്പോൾ ടിക്കറ്റ് സംഖ്യ ഇതിലും കൂടുതലാണ്.

ബുക്ക് മൈ ഷോയെ മോളിവുഡങ്ങ് തൂക്കി; ടിക്കറ്റ് വിൽപ്പനയിലെ ഈ റെക്കോർഡ് മറികടക്കണമെങ്കിൽ വിയർക്കും
ഫാന്റസിയോ ടൈം ട്രാവലോ ? സുരേശന്റെയും സുമലതയുടെയും പ്രേമകഥ കോംപ്ലിക്കേറ്റഡാണല്ലോ; ട്രെൻഡായി ട്രയ്‍ലർ

Related Stories

No stories found.
logo
Reporter Live
www.reporterlive.com