'എന്താണ് ഈ കൊച്ചു മോളിവുഡിൽ നടക്കുന്നത്'; ആദ്യ ദിനം 10 കോടിക്ക് മുകളിൽ നേടി വിഷു റിലീസുകൾ

ഒറ്റദിവസം കൊണ്ട് ആഗോളതലത്തിൽ 25 കോടിക്ക് മുകളിലാണ് മോളിവുഡ് വാരികൂട്ടിയിരിക്കുന്നത്
'എന്താണ് ഈ കൊച്ചു മോളിവുഡിൽ നടക്കുന്നത്'; ആദ്യ ദിനം 10 കോടിക്ക് മുകളിൽ നേടി വിഷു റിലീസുകൾ

മലയാള സിനിമയുടെ സുവർണ്ണ വർഷം എന്ന് പറയാവുന്ന തരത്തിലാണ് 2024ൻ്റെ ആദ്യപാദം കടന്നു പോയത്. ഫെബ്രുവരി, മാർച്ച് മാസങ്ങൾ കൊണ്ട് പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം എന്നിങ്ങനെ മൂന്ന് 100 കോടി സിനിമകളാണ് മലയാളത്തിൽ പിറന്നത്. മഞ്ഞുമ്മൽ ആകട്ടെ 100 കോടി കൊണ്ടും അവസാനിപ്പിക്കാതെ 200 കോടിയും കടന്നു ജൈത്രയാത്ര തുടരുകയാണ്. ഈ സിനിമകൾ തുടങ്ങിവെച്ച വിജയഗാഥ ആവർത്തിക്കുകയാണ് വിഷു റിലീസുകൾ.

വർഷങ്ങൾക്കു ശേഷവും ആവേശവും റെക്കോർഡ് തുകയാണ് ആദ്യദിനത്തിൽ ആദ്യ ദിനത്തിൽ നേടിയിരിക്കുന്നത്. കേരളാ ബോക്സോഫീസിൽ നിന്ന് മൂന്ന് കോടി നേടിയ വർഷങ്ങൾക്കു ശേഷം ആഗോളതലത്തിൽ 10.16 കോടി കളക്ട് ചെയ്തതായാണ് റിപ്പോർട്ട്. ഇതിൽ തന്നെ ആറ് കോടി രൂപയോളമാണ് സിനിമയുടെ ജിസിസി കളക്ഷൻ.

ഫഹദ് ഫാസിലും ജിത്തു മാധവനും ഒന്നിക്കുന്ന ആവേശമാകട്ടെ കേരളത്തിൽ നിന്ന് 3.50 കോടിയാണ് നേടിയത്. ജിസിസിയിൽ നിന്നുള്ള 4.92 കോടി ഉൾപ്പടെ ആഗോളതലത്തിൽ 10 .57 കോടിയാണ് സിനിമയുടെ ആഗോള കളക്ഷനെന്ന് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ആടുജീവിതത്തിന്റെ കളക്ഷനും കൂടി ചേരുമ്പോൾ ഒറ്റദിവസം കൊണ്ട് ആഗോളതലത്തിൽ 25 കോടിക്ക് മുകളിലാണ് മോളിവുഡ് വാരികൂട്ടിയിരിക്കുന്നത്.

ഒരു വിനീത് ശ്രീനിവാസൻ സിനിമയിൽ നിന്ന് പ്രതീക്ഷിക്കാവുന്ന എല്ലാ ചേരുവകളോടെയുമാണ് വർഷങ്ങൾക്കു ശേഷം എത്തിയിരിക്കുന്നത്. മികച്ച ഒരു ഫീല്‍ഗുഡ് സിനിമയാണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍, എല്ലാത്തരം പ്രേക്ഷകരും തൃപ്‍തിപ്പെടുത്തുന്നതാണ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

'എന്താണ് ഈ കൊച്ചു മോളിവുഡിൽ നടക്കുന്നത്'; ആദ്യ ദിനം 10 കോടിക്ക് മുകളിൽ നേടി വിഷു റിലീസുകൾ
തിയേറ്ററിൽ കാണാൻ പറ്റാത്തതിൽ മമ്മൂട്ടി ആരാധകർ വിഷമിക്കേണ്ട; യാത്ര 2 ഒടിടിയിൽ

യുവ പ്രേക്ഷകരെ ലക്ഷ്യം വെച്ചുകൊണ്ട് ആക്ഷനും കോമഡിയും ചേർത്തൊരുക്കിയ എന്റർടെയ്നറാണ് ആവേശം. ഫഹദ് ഫാസിലിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് പ്രേക്ഷകരെ ആവേശത്തിലാക്കി എന്നാണ് പ്രേക്ഷകരുടെ ആദ്യ പ്രതികരണം. മികച്ച ഇന്റര്‍വെല്‍ ബ്ലോക്കാണ് ആവേശം സിനിമയുടെ ആകര്‍ഷണമായി മാറിയിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com