ഇനി പരാതി വേണ്ട, ഇക്കയുടെ വിഷു കൈനീട്ടം റെഡി; ടർബോ 'മേജർ അപ്ഡേറ്റ്' വരുന്നു

സിനിമയുടെ വമ്പൻ അപ്ഡേറ്റ് വരുന്നതായി മമ്മൂട്ടി അറിയിച്ചു
ഇനി പരാതി വേണ്ട, ഇക്കയുടെ വിഷു കൈനീട്ടം റെഡി; ടർബോ 'മേജർ അപ്ഡേറ്റ്' വരുന്നു

പ്രേമലുവും മഞ്ഞുമ്മൽ ബോയ്‌സും ആടുജീവിതവുമെല്ലാം ചേർന്ന് മലയാള സിനിമയ്ക്ക് തിയേറ്റർ ആഘോഷത്തിന്റെ കാലമാണ് ഒരുക്കിയിരിക്കുന്നത്. ആ ആഘോഷത്തിന് മാറ്റു കൂട്ടുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ടർബോ. സിനിമയുടെ അപ്ഡേറ്റുകൾക്കായി അക്ഷമരായാണ് ആരാധകർ കാത്തിരിക്കുന്നത്. ആ കാരണത്താൽ തന്നെ പലരും സമൂഹ മാധ്യമങ്ങളിലൂടെ സിനിമയുടെ അപ്ഡേറ്റ് വേണമെന്ന ആവശ്യം ഉന്നയിക്കാറുമുണ്ട്.

ഇപ്പോഴിതാ ആ പരാതികൾക്ക് അവസാനമാവുകയാണ്. സിനിമയുടെ വമ്പൻ അപ്ഡേറ്റ് വരുന്നതായി മമ്മൂട്ടി അറിയിച്ചു. വിഷു ദിനമായ ഏപ്രിൽ 11 നായിരിക്കും സിനിമയുടെ മേജർ അപ്ഡേറ്റ് എത്തുക എന്ന് താരം സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്ന് പശ്ചാത്തല സംഗീതം ഒരുക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ ബിജിഎം തിയേറ്ററുകളെ ഇളക്കി മറിക്കുന്ന ഒന്നായിരിക്കുമെന്ന് ഉറപ്പ് നൽകുന്നതായിരുന്നു വീഡിയോ. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രാജ് ബി ഷെട്ടിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

ഇനി പരാതി വേണ്ട, ഇക്കയുടെ വിഷു കൈനീട്ടം റെഡി; ടർബോ 'മേജർ അപ്ഡേറ്റ്' വരുന്നു
'ഒരുപറ്റം സിനിമകൾക്കിടയിൽ കുറച്ചുനാൾ കൂടി കാത്തിരിക്കാം'; മാരിവില്ലിൻ ഗോപുരങ്ങൾ റിലീസ് നീട്ടി

ആക്ഷന്‍ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രമായിരിക്കും ടർബോ എന്നാണ് റിപ്പോർട്ട്. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ' ടർബോയിൽ ഉപയോഗിക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. 'ട്രാൻഫോർമേഴ്‌സ്', 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡിൽ 'പഠാൻ' ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പർസ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com