'കൊഞ്ചം ചിൽ പണ്ണ് മാപ്പി'; 'കുട്ടിക്കളി'യുമായി ദളപതി, ഗോട്ട് ലൊക്കേഷൻ വീഡിയോ

റഷ്യയിൽ വിജയ് ലെഗ് പുഷ് സൈക്കിൾ ഓടിക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്
'കൊഞ്ചം ചിൽ പണ്ണ് മാപ്പി'; 'കുട്ടിക്കളി'യുമായി ദളപതി, ഗോട്ട് ലൊക്കേഷൻ വീഡിയോ

വിജയ്-വെങ്കട് പ്രഭു ചിത്രം ​'ഗോട്ടി'ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. തിരുവന്തപുരത്ത് ചിത്രീകരിച്ച ക്ലൈമാക്സിന് ശേഷം ദുബായിലേക്ക് പോയ വിജയ് ഇപ്പോൾ റഷ്യയിലാണ്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണവേളയിലെ വിജയ്‌യുടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

റഷ്യയിൽ വിജയ് ലെഗ് പുഷ് സൈക്കിൾ ഓടിക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഇപ്പോൾ റഷ്യയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നത് അവസാന ഷെഡ്യൂളാണെന്നാണ് റിപ്പോർട്ട്. അതുകൊണ്ടുതന്നെ ഈ ആഴ്ച്ചയോടെ ഗോട്ടിന് പാക്ക് അപ്പ് ആകുമെന്ന് പ്രതീക്ഷിക്കാം.

ടൈം ട്രാവൽ ചിത്രമായാണ് ഗോട്ട് ഒരുങ്ങുന്നത് എന്നാണ് സൂചന. ഒരു ഹോളിവുഡ് ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഒരുക്കുന്ന സിനിമായാണിതെന്നും റിപ്പോർട്ടുണ്ട്. ചിത്രത്തിന്റെ ആദ്യഗാനം ഈ മാസം പുറത്തിറങ്ങിയേക്കും. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് ദളപതി ആരാധകർ. ഓഗസ്റ്റ് 23ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.

വിജയ് ഡബിൾ റോളിൽ എത്തുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രശാന്ത്, പ്രഭുദേവ, അജ്മൽ എന്നിവർക്ക് പുറമെ മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'കൊഞ്ചം ചിൽ പണ്ണ് മാപ്പി'; 'കുട്ടിക്കളി'യുമായി ദളപതി, ഗോട്ട് ലൊക്കേഷൻ വീഡിയോ
ലിയോ കേരളത്തിൽ നിന്ന് നേടിയതിന് മുകളിൽ പിള്ളേര് തമിഴ്‌നാട്ടിൽ പോയി തൂക്കി; പണം വാരി മഞ്ഞുമ്മൽ

കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com