അല്ലു അർജുന്റെ പ്രൈവറ്റ് അക്കൗണ്ട് അറിയുമോ? വെളിപ്പെടുത്തി ഉപാസന കാമിനേനി കൊനിഡെല

അല്ലുവിന് പിറന്നാൾ ആശംസകൾ നേർന്ന ഇൻസ്റ്റഗ്രാം സ്റ്റോറിക്കൊപ്പം അല്ലു അർജുന്റെ രഹസ്യ അക്കൗണ്ട് കൂടി ഉപാസന മെൻഷൻ ചെയ്തിട്ടുണ്ട്
അല്ലു അർജുന്റെ പ്രൈവറ്റ് അക്കൗണ്ട് അറിയുമോ? വെളിപ്പെടുത്തി ഉപാസന കാമിനേനി കൊനിഡെല

തെന്നിന്ത്യയുടെ ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ ജന്മദിനമായ ഇന്നലെ നിരവധി പേരാണ് താരത്തിന് ആശംസകളിറിയിച്ചത്. അർദ്ധരാത്രി 12 മണിയോടെ അല്ലുവിന്റെ വീടിന് മുന്നിൽ തമ്പടിച്ച ആരാധകരെ താരം കാണുകയും ആശംസകളേറ്റു വാങ്ങുകയും ചെയ്തിരുന്നു. പിറന്നാൾ ആശംസകൾക്കിടയിൽ അല്ലുവിന്റെ കസിനും നടനുമായ രാം ചരണിന്റെ ജീവിത പങ്കാളി ഉപാസന കാമിനേനിയുടെ പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.

അല്ലുവിന് പിറന്നാൾ ആശംസകൾ നേർന്ന ഇൻസ്റ്റഗ്രാം സ്റ്റോറിക്കൊപ്പം അല്ലു അർജുന്റെ രഹസ്യ അക്കൗണ്ട് കൂടി ഉപാസന മെൻഷൻ ചെയ്തിട്ടുണ്ട്. നടന്റെ അല്ലു അ‍ർജുൻ ഒഫീഷ്യൽ എന്ന അക്കൗണ്ട് മാത്രമേ ആരാധക‍ർക്ക് അറിയുകയുള്ളു. എന്നാൽ ബണ്ണി ബോയ് പ്രൈവറ്റ് എന്ന രഹസ്യ അക്കൗണ്ട് കൂടി താരത്തിന് ഉണ്ടെന്ന് ഇതോടെ വെളിപ്പെട്ടിരിക്കുകയാണ്.

ഈ അക്കൗണ്ടിൽ അല്ലുവിന് 320 ഫോളോവേഴ്സ് മാത്രമാണുള്ളത്. 506 പേരെ താരം തിരിച്ച് ഫോളോ ചെയ്യുന്നുമുണ്ട്. ഇനിയും 'നിരവധി തമാശ നിറഞ്ഞ നിമിഷങ്ങൾ ഉണ്ടാകട്ടെ' എന്ന് കുറിച്ചുകൊണ്ടാണ് ഉപാസന അല്ലു അ‍ർജുന് ജന്മദിനാശംസകൾ അറിയിച്ചിരിക്കുന്നത്. പ്രൈവറ്റ് അക്കൗണ്ടിലെ പേരായ ബണ്ണി അല്ലുവന്റെ മൂന്നാമത്തെ ചിത്രമാണ്.

അല്ലു അർജുന്റെ പ്രൈവറ്റ് അക്കൗണ്ട് അറിയുമോ? വെളിപ്പെടുത്തി ഉപാസന കാമിനേനി കൊനിഡെല
30 'വർഷങ്ങൾക്ക് ശേഷം' വൈനൽ റെക്കോർഡ്; ആദ്യ കോപ്പി ബോംബെ ജയശ്രീക്ക് സമ്മാനിച്ച് വിനീത് ശ്രീനിവാസൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com