രജനിയുടെ വില്ലനാകാൻ മൈക്ക് മോഹൻ, ഒപ്പം പ്രധാന വേഷത്തിൽ വിജയ് സേതുപതിയും; തലൈവർ 171 അപ്ഡേറ്റ്

മാസും ആക്ഷനും കൂടി കലർന്ന രജനിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ
രജനിയുടെ വില്ലനാകാൻ മൈക്ക് മോഹൻ, ഒപ്പം പ്രധാന വേഷത്തിൽ വിജയ് സേതുപതിയും; തലൈവർ 171 അപ്ഡേറ്റ്

ലോകേഷ് കനകരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'തലൈവർ 171'. ചിത്രത്തിൽ രജനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെയായിരുന്നു അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നത്. മാസും ആക്ഷനും കൂടി കലർന്ന രജനിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ സിനിമയിലെ താരനിരയെക്കുറിച്ച് പുതിയ അപ്ഡേറ്റുകൾ വന്നിരിക്കുകയാണ്.

തലൈവർ 171 ൽ രജനീകാന്തിന് വില്ലനായി നടൻ മൈക്ക് മോഹനെ പരിഗണിക്കുന്നതായാണ് റിപ്പോർട്ട്. എണ്‍പതുകളില്‍ തമിഴ് സിനിമയിലെ ഏറ്റവും വലിയ താരമായിരുന്നു മോഹന്‍ എന്ന മൈക്ക് മോഹന്‍. മൈക്ക് മോഹനൊപ്പം വിജയ് സേതുപതിയെയും ഒരു സുപ്രധാന വേഷത്തിലേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നേരത്തെ രജനികാന്തിന്റെ പെട്ട എന്ന ഹിറ്റ് ചിത്രത്തിൽ നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രത്തെ നടൻ അവതരിപ്പിച്ചിരുന്നു.

രജനിയുടെ വില്ലനാകാൻ മൈക്ക് മോഹൻ, ഒപ്പം പ്രധാന വേഷത്തിൽ വിജയ് സേതുപതിയും; തലൈവർ 171 അപ്ഡേറ്റ്
വിജയ് സേതുപതിയുടെ 50-ാം സിനിമ; 'മഹാരാജ' മെയ് മാസമെത്തും

ഈ മാസം 22 നാണ് സിനിമയുടെ ടൈറ്റിൽ പുറത്തിറങ്ങുന്നത്. രജനികാന്തിന്റെ സ്റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ തലൈവർ 171ലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം എൽ സി യുവിന്റെ ഭാഗമായിരിക്കില്ലെന്നും ലോകേഷ് അന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com