'ഇതുപോലൊരു പരിപാടി മുമ്പ് പിടിച്ചിട്ടില്ല, എന്നെ ഇങ്ങനെ ആരും അഴിച്ചുവിട്ടിട്ടുമില്ല'; ആവേശത്തിൽ ഫഹദ്

ഇത്തരമൊരു കഥാപാത്രം മുമ്പ് ചെയ്തിട്ടില്ല എന്നത് തന്നെയാണ് ആവേശത്തിലേക്ക് എത്താൻ കാരണമെന്ന് ഫഹദ്
'ഇതുപോലൊരു പരിപാടി മുമ്പ് പിടിച്ചിട്ടില്ല, എന്നെ ഇങ്ങനെ ആരും അഴിച്ചുവിട്ടിട്ടുമില്ല'; ആവേശത്തിൽ ഫഹദ്

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആവേശം. വമ്പൻ പ്രതീക്ഷകളുമായി വിഷു റിലീസായി തിയേറ്ററുകളിലത്തേക്കുന്ന സിനിമയെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഫഹദ് ഇപ്പോൾ. താൻ ഇതുവരെ ചെയ്യാത്ത വിധത്തിലുള്ള കഥാപാത്രമായിരിക്കും സിനിമയിലേത് എന്നാണ് നടൻ പറയുന്നത്.

ജിത്തു മാധവൻ കണ്ടിട്ടുള്ള ആളുകളിൽ നിന്ന് പ്രചോദനം കൊണ്ടാണ് കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്. ഇത്തരമൊരു കഥാപാത്രം മുമ്പ് ചെയ്തിട്ടില്ല എന്നത് തന്നെയാണ് ആവേശത്തിലേക്ക് എത്താൻ കാരണമെന്നും ഫഹദ് പറഞ്ഞു. 'ഇതുപോലത്തൊരു പരിപാടി ഞാൻ ഇതിന് മുമ്പ് പിടിച്ചിട്ടില്ല, എന്നെ ഇങ്ങനെ ആരും അഴിച്ചുവിട്ടിട്ടുമില്ല,' എന്ന് ആവേശത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ ഫഹദ് പറഞ്ഞു.

ഏപ്രിൽ 11 നാണ് ആവേശം തിയേറ്ററുകളുലെത്തുന്നത്. കോളേജ് പിള്ളേരുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ചിത്രം റിയല്‍ ലൈഫ് സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിക്കുന്നത്.

'ഇതുപോലൊരു പരിപാടി മുമ്പ് പിടിച്ചിട്ടില്ല, എന്നെ ഇങ്ങനെ ആരും അഴിച്ചുവിട്ടിട്ടുമില്ല'; ആവേശത്തിൽ ഫഹദ്
ദുബായ് വഴി ദളപതി റഷ്യയിൽ; ​'ഗോട്ട്' ചിത്രീകരണം പുനരാരംഭിച്ചു, പാക്കപ്പ് ഉടൻ

ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com