തലൈവർ മക്കളേ... കാത്തിരുന്നോളൂ; 'വേട്ടയ്യൻ' ഒക്ടോബറിലെത്തും

ഒരു പൊലീസ് ഓഫീസറായാണ് താരം അഭിനയിക്കുന്നത് എന്നാണ് സൂചന
തലൈവർ മക്കളേ... കാത്തിരുന്നോളൂ; 'വേട്ടയ്യൻ' ഒക്ടോബറിലെത്തും

രജിനികാന്തിന്റെ വരാനിരിക്കുന്ന പ്രോജക്ടുകളിൽ ഒന്നായ വേട്ടയ്യൻ റിലീസ് ഈ വർഷം ഒക്ടോബറിൽ. പ്രൊഡക്ഷൻ ടീം പങ്കുവെച്ച പുതിയ പോസ്റ്ററിലാണ് വേട്ടയ്യന്റെ റിലീസ് അറിയിച്ചിരിക്കുന്നത്. ചിരിച്ചുകൊണ്ട് തോക്ക് ചൂണ്ടി നിൽക്കുന്ന രജനികാന്താണ് പോസ്റ്ററിൽ. എന്നാൽ കൃത്യാമായ തീയതി പ്രഖ്യാപിച്ചിട്ടില്ല.

കുറി വെച്ചാച്ച്, വേട്ടയ്യൻ ഒക്ടോബറിൽ വരാൻ തയാറെടുക്കുന്നു. കാത്തിരിക്കുക, എന്നാണ് നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പങ്കുവെച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഒരു യാഥാർത്ഥ സംഭവവുമായി ബന്ധപ്പെട്ടുള്ള മുഴുനീള എന്റർടെയ്നാറായിരിക്കും വേട്ടയ്യൻ എന്നാണ് പുറത്തു വരുന്ന അഭ്യൂഹം. മത്രമല്ല, ഒരു പൊലീസ് ഓഫീസറായാണ് താരം അഭിനയിക്കുന്നത് എന്ന് സിനിമ സെറ്റിലെ താരത്തിന്റെ യൂണിഫോമിലുള്ള ചിത്രം പുറത്തു വന്നതിന് പിന്നാലെ റിപ്പോർട്ടുകളെത്തിയിരുന്നു.

മാർച്ചിലാണ് വേട്ടയ്യന്റെ ഷൂട്ട് പൂർത്തിയായത്. ഇതിന് ശേഷം ഒരു ഇടവേളയെടുത്തതിന് ശേഷം ലോകേഷ് കനകരാജിന്റെ തലൈവർ 171-ന്റെ ഭാഗമാകുമെന്ന് രജനികാന്ത് മുൻപ് പറഞ്ഞിരുന്നു. വലിയ സ്റ്റാർ കാസ്റ്റിലൊരുങ്ങുന്ന ചിത്രമാണ് വേട്ടയ്യൻ. അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റിതിക സിംഗ്, ദുഷാര വിജയൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനവും നിർവഹിക്കുന്നു.

തലൈവർ മക്കളേ... കാത്തിരുന്നോളൂ; 'വേട്ടയ്യൻ' ഒക്ടോബറിലെത്തും
നാളെ പുഷ്പ 2 ബ്രഹ്മാണ്ഡ ടീസർ റിലീസ്, എല്ലാം തയാറെന്ന് അല്ലു അർജുൻ; കാത്തിരിപ്പിൽ തെന്നിന്ത്യൻ ആരാധകർ

Related Stories

No stories found.
logo
Reporter Live
www.reporterlive.com