ഒടുവിൽ ആ ശിൽപ്പം നജീബിന്റെ കൈകളിൽ; 'ആടുജീവിതം' സ്നേഹശില്പം സമ്മാനിച്ച് ഡാവിഞ്ചി സുരേഷ്

സിനിമ റിലീസാവുന്നതിന് ഒരാഴ്ച മുൻപേ നിർമ്മിച്ച ശിൽപം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു
ഒടുവിൽ ആ ശിൽപ്പം നജീബിന്റെ കൈകളിൽ; 'ആടുജീവിതം' സ്നേഹശില്പം സമ്മാനിച്ച് ഡാവിഞ്ചി സുരേഷ്

ആലപ്പുഴ: ചിത്രരചനയിലും ശിൽപ നിർമ്മാണത്തിലും വൈവിധ്യങ്ങൾ പരീക്ഷിച്ച് ശ്രദ്ധേയനായ കലാകാരനാണ് ഡാവിഞ്ചി സുരേഷ്. ആടുജീവിതത്തിൽ നിന്ന് പ്രചോദനം കൊണ്ട് ഡാവിഞ്ചി നിർമ്മിച്ച ഒറിജിനൽ നജീബിന്റെ ശിൽപം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സിനിമ റിലീസാവുന്നതിന് ഒരാഴ്ച മുൻപേ നിർമ്മിച്ച ശിൽപം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഇത് നജീബിന്റെ വീട്ടിലെത്തി സമ്മാനിച്ചിരിക്കുകയാണ് ഡാവിഞ്ചി.

ഇന്നലെ ഉച്ചയ്ക്ക് ആലപ്പുഴ ആറാട്ടുപുഴയിലെ നജീബ് എന്ന ഷുക്കൂറിന്റെ വീട്ടിൽ വെച്ചാണ് ഡാവിഞ്ചി സുരേഷ് സ്നേഹശില്പം സമ്മാനിച്ചത്. ശില്പത്തിനൊപ്പം കലാകാരന്മാരുടെ കൂട്ടായ്മയായ എക്‌സോട്ടിക് ഡ്രീംസി ലെ അംഗങ്ങൾ വരച്ച ചിത്രങ്ങളും നജീബിന് സമ്മാനിച്ചു. ഇരുമ്പ് കമ്പികളും തകിട് ഷീറ്റുകളും ഫൈബർ മെറ്റീരിയലും ഉപയോഗിച്ച ഈ ശിൽപത്തിന്റെ ഉയരം നാലടിയോളമുണ്ട് എന്ന് ഡാവിഞ്ചി സുരേഷ് പറയുന്നു. നജീബിന് ഇത് സമ്മാനിക്കുമെന്നും ഏറെ നാള് മുൻപേ ഡാവിഞ്ചി പറഞ്ഞിരുന്നു.

ആടുജീവിതം നോവലിന്റെ കവർ പേജിലെ ചിത്രമാണ് ശില്പത്തിന്റെ ഡിസൈനിന് പ്രചോദനമായത്. കഴുത്തിൽ നിന്നും ഉയർന്നു നിൽക്കുന്ന നജീബിന്റെ തലയും ബുക്കിന്റെ ഉള്ളിൽ നിന്നും പുറത്തേക്ക് നിൽക്കുന്ന വെള്ളിത്തിരയിൽ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ മുഖവും ശില്പത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒടുവിൽ ആ ശിൽപ്പം നജീബിന്റെ കൈകളിൽ; 'ആടുജീവിതം' സ്നേഹശില്പം സമ്മാനിച്ച് ഡാവിഞ്ചി സുരേഷ്
മലയാളികളെ ചിരിപ്പിച്ച് രസിപ്പിച്ച സിനിമ; 'വരവേൽപ്പി'ന്റെ 35 വർഷങ്ങൾ

Related Stories

No stories found.
logo
Reporter Live
www.reporterlive.com