'ആടുജീവിതത്തിന് ഓസ്കർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു'; അഭിനന്ദിച്ച് നമ്പി നാരായണൻ

'പൃഥ്വിരാജിനെക്കുറിച്ച് പരാമർശിച്ചേ മതിയാകൂ. അദ്ദേഹം ഈ സിനിമയ്ക്ക് ജീവൻ നൽകി'
'ആടുജീവിതത്തിന് ഓസ്കർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു'; അഭിനന്ദിച്ച് നമ്പി നാരായണൻ

ബ്ലെസി-പൃഥ്വിരാജ് ചിത്രം ആടുജീവിതത്തെ പ്രശംസിച്ച് നമ്പി നാരായണൻ. ഗംഭീര സിനിമയാണിതെന്നും എല്ലാവരും തങ്ങളുടെ ജോലി മികച്ച രീതിയിൽ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജിന്റെ അഭിനയത്തെ പ്രശംസിച്ച നമ്പി നാരായണൻ സിനിമയ്ക്ക് ഓസ്കർ ലഭിക്കട്ടെ എന്നും ആശംസിച്ചു.

'ഇതൊരു ഗംഭീര സിനിമയാണ്. അവർ തങ്ങളുടെ ജോലി മികച്ച രീതിയിൽ തന്നെ ചെയ്തു. പൃഥ്വിരാജിനെക്കുറിച്ച് പരാമർശിച്ചേ മതിയാകൂ. അദ്ദേഹം ഈ സിനിമയ്ക്ക് ജീവൻ നൽകി. തൻ്റെ മുൻകാല സിനിമകളെയെല്ലാം അദ്ദേഹം മറികടന്നു. മൊത്തത്തിൽ, ചിത്രത്തിന് ഓസ്കാർ അവാർഡ് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു . എല്ലാ ആശംസകളും,' എന്ന് നമ്പി നാരായണൻ പറഞ്ഞു.

ഒരു വാരം പിന്നിടുമ്പോൾ ആടുജീവിതം 88 കോടിയിലധികം രൂപ നേടി കഴിഞ്ഞു. അടുത്ത് തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിക്കും. ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയിൽ സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. എആർ റഹ്മാൻ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂൽ പൂക്കുട്ടിയാണ് നിർവഹിച്ചിരിക്കുന്നത്.

'ആടുജീവിതത്തിന് ഓസ്കർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു'; അഭിനന്ദിച്ച് നമ്പി നാരായണൻ
എടാ മോനെ... രങ്കണ്ണൻ ആള് ഇച്ചിരി സീനാ; ആവേശം സെൻസറിങ് പൂർത്തിയായി

വിഷ്വൽ റൊമാൻസിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകർ പ്രസാദ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com