കൊല്‍ക്കത്ത തോറ്റാൽ‍ ഷാരൂഖിന്റെ മുഖം മാറും; കിം​ഗ് ഖാനൊപ്പം മത്സരം കണ്ടാല്‍ ശരിയാകില്ലെന്ന് ജൂഹി ചൗള

'ടീം മോശം പ്രകടനം നടത്തുമ്പോൾ ആ ദേഷ്യം എന്നോടാണ് ഷാരൂഖ് പ്രകടിപ്പിക്കുന്നത്'
കൊല്‍ക്കത്ത തോറ്റാൽ‍ ഷാരൂഖിന്റെ മുഖം മാറും; കിം​ഗ് ഖാനൊപ്പം മത്സരം കണ്ടാല്‍ ശരിയാകില്ലെന്ന് ജൂഹി ചൗള

ഐപിഎല്ലിൽ മൈതാനത്ത് സ്കോ‍ർ ഒഴുകുമ്പോൾ ആവേശം ​ഗാലറിയിലിരിക്കുന്ന ക്രിക്കറ്റ് ആരാധകർക്ക് മാത്രമല്ല ടീമിന്റെ ഉടമകൾക്കുമുണ്ട്. അക്കാര്യത്തിൽ മാച്ചിൽ മുഴുകിയിരിക്കുന്ന ഒരു താരമാണ് ഷാരൂഖ് ഖാൻ. കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്‍റെ ഉടമയായ ഷാരൂഖിന്റെ ആ​ഹ്ളാദ പ്രകടനത്തെ കുറിച്ചും മാച്ചിൽ ടീം തോറ്റാലുള്ള നിരശയെയും ദേഷ്യത്തെയും കൂറിച്ച് പറയുകയാണ് നടിയും ടീമിന്റെ സഹ ഉടമയുമായ ജൂഹി ചൗള.

ഷാരൂഖിനൊപ്പം താന്‍ കൊല്‍ക്കത്തയുടെ മത്സരങ്ങള്‍ കാണാറില്ല എന്നാണ് ജൂ​ഹി പറഞ്ഞത്. അതിനുള്ള കാരണം പറയുന്നതിങ്ങനെ, 'ടീം മോശം പ്രകടനം നടത്തുമ്പോൾ ആ ദേഷ്യം എന്നോടാണ് ഷാരൂഖ് പ്രകടിപ്പിക്കുന്നത്. അത് എന്നോടല്ല ടീമിനോടാണ് പറയേണ്ട്ത് എന്ന് ഞാൻ അദ്ദേഹത്തിനോട് പറയും. അതുകൊണ്ടുതന്നെ ഞങ്ങള്‍ അത്ര സുഖത്തില്‍ അല്ല, ജൂഹി പറഞ്ഞു.

ഐപിഎൽ എല്ലായ്പ്പോഴും ആവേശം നൽകുന്ന ഒന്നാണെന്നും ഞങ്ങളുടെ ടീം കളിക്കുമ്പോള്‍ ഞങ്ങളെല്ലാം ടിവിയുടെ മുന്നിലുണ്ടാകും ഞങ്ങളെല്ലാം വളരെ ടെൻഷനില്‍ ആയിരിക്കുമെന്നും ജൂഹി പറഞ്ഞു. മുംബൈയിൽ നടന്ന റൂട്ട്‌സ് 2 റൂട്ട്‌സ് പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു ഐഎഎൻഎസ് വാര്‍ത്ത ഏജന്‍സിയോട് ജൂഹി ചൗള പ്രതികരിച്ചത്. 2008 മുതലാണ് കൊല്‍ക്കത്ത ടീമില്‍ ഷാരൂഖിന്‍റെ പാ‍ർട്ണറായി ജൂഹിയും ഭര്‍ത്താവും ചേരുന്നത്.

കൊല്‍ക്കത്ത തോറ്റാൽ‍ ഷാരൂഖിന്റെ മുഖം മാറും; കിം​ഗ് ഖാനൊപ്പം മത്സരം കണ്ടാല്‍ ശരിയാകില്ലെന്ന് ജൂഹി ചൗള
മിന്നിച്ച് ''ഇലുമിനാറ്റി'' ആവേശത്തിലെ പുതിയ ഗാനം ദേ പിള്ളേരങ്ങേറ്റെടുത്തു;ട്രെന്‍ഡിങ്ങില്‍ മുന്നില്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com