ബോക്സ് ഓഫീസിൽ മാത്രമല്ല ഒടിടിയിലും കിം​ഗ്സാണ് ഇവ‍ർ; കോളിവുഡിലെ എക്സ്പെൻസീവ് സിനിമകൾ

ഏറ്റവും ഉയ‍ർന്ന ബജറ്റിലൊരുങ്ങിയ ഈ സിനിമകളുടെ ഒടിടി റൈറ്റ്സും വിറ്റു പോയിരിക്കുന്നത് കോടികള്‍ക്കാണ്
ബോക്സ് ഓഫീസിൽ മാത്രമല്ല ഒടിടിയിലും കിം​ഗ്സാണ് ഇവ‍ർ; കോളിവുഡിലെ എക്സ്പെൻസീവ് സിനിമകൾ

പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നി‍ർത്തിക്കൊണ്ട് മാസിന് മാസും ക്ലാസിന് ക്ലാസും നൽകിയ സിനിമകൾ കഴിഞ്ഞ വർഷം കോളിവുഡിന് ഉണ്ടായിട്ടുണ്ട്. തമിഴിന്റെ സൂപ്പ‍ർസ്റ്റാറുകൾ അണിനിരന്നപ്പോൾ തമിഴ്നാട് ബോക്സ് ഓഫീസിൽ മാത്രമല്ല, അൽപ്പം താഴ്ന്നിരുന്ന കേരള ബോക്സ് ഓഫീസിനും റെക്കൊ‍ോർഡുകൾ നൽകിയിരുന്നു. അതുകൊണ്ട് തന്നെ ഏറ്റവും ഉയ‍ർന്ന ബജറ്റിലൊരുങ്ങിയ ഈ സിനിമകളുടെ ഒടിടി റൈറ്റ്സും വിറ്റു പോയിരിക്കുന്നത് കോടികള്‍ക്കാണ്. അത്തരത്തിൽ വമ്പൻ ബജറ്റിലിറങ്ങി നിരാശാരാകാതെ ബോക്സ് ഓഫീസ് കീഴടക്കി ഒടിടിയിലും താരമായ തമിഴ് സിനിമകളെതൊക്കെ, നോക്കാം..

ലിയോ
ലിയോ

മാസ്റ്ററിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനത്തിലൊരുങ്ങി വിജയ് നായകനായ ചിത്രമായിരുന്നു 'ലിയോ'. വിജയ് മക്കൾ അത്രയേറെ കാത്തിരുന്ന ചിത്രം ആരാധകരെ നിരശാരാക്കിയില്ല എന്നു മാത്രമല്ല, ബോക്സ് ഓഫീസിൽ കോടികാളാണ് സ്വന്തമാക്കിയത്. 'ലിയോ' ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത് 120 കോടി രൂപയ്ക്കാണ്. ഇതുവരെ പുറത്തിറങ്ങിയ ഒരു തമിഴ് ചിത്രത്തിന് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും ഉയർന്ന ഒടിടി ഡീൽ ആണ് ലിയോ സ്വന്തമാക്കിയത്.

ജയിലര്‍
ജയിലര്‍

നെൽസൺ ദിലീപ്കുമാർ-രജിനികാന്ത് ചിത്രം 'ജയിലറി'ന്റെ അനൗൺസ്മെന്റ് മുതൽ തെല്ല് ആശങ്കയിലും ഏറെ പ്രതീക്ഷയിലുമാണ് തലൈവരുടെ സിനിമയ്ക്കായി കാത്തിരുന്നത്. എന്നാൽ നെൽസൺ ദിലീപ്കുമാറിൻ്റെ മുൻ റിലീസുകളെ അപേക്ഷിച്ച് വമ്പൻ ഹൈപ്പോടെ എത്തിയ ചിത്രം അതേ ഹൈപ്പ് നിലനി‍ർത്തി മുഴുവൻ തെന്നിന്ത്യയെയും ഇളക്കി മറിക്കുകയായിരുന്നു. റിലീസിന് മുൻപ് ജയിലറിന്റെ വിജയത്തെ കുറിച്ചുള്ള ധാരണയില്ലായിരുന്നതിനാൽ തന്നെ ജയിലറിന്റെ പ്രീ-റിലീസ് ബിസിനസ്സ് കുറവായിരുന്നു. സിനിമയുടെ ഡിജിറ്റൽ അവകാശം 100 കോടി രൂപയ്ക്കാണ് ഒരു ജനപ്രിയ പ്ലാറ്റ്‌ഫോം സ്വന്തമാക്കിയിരിക്കുന്നത്.

പൊന്നിയിന്‍ സെല്‍വന്‍
പൊന്നിയിന്‍ സെല്‍വന്‍

തമിഴ് ഇൻഡസ്ട്രിയിലെ പ്ര​ഗത്ഭരായ ഒട്ടുമിക്ക താരങ്ങളെയും അണിനിരത്തിക്കൊണ്ട് മണിരത്നം സംവിധാനം ചെയ്ത ചരിത്ര സിനിമയായിരുന്നു പൊന്നിയിൻ സെൽവൻ. വമ്പൻ ബജറ്റിലൊരുങ്ങിയ ചിത്രം 2019-ലെ തമിഴ് ഇൻഡസ്ട്രിയിൽ പണം വാരിയ സിനിമകളിലൊന്നാണ്. കൊവിഡ് കാരണം നി‍ർമ്മാണം വൈകിയ ചിത്രം പ്രതീക്ഷിച്ചതിലും വൈകിയാണ് റിലീസിനെത്തിയത് എങ്കിലും കഥയുടെ ആക‍ർഷണവും താര സമ്പന്നമായ കാസ്റ്റിങ്ങും വിശിഷ്ട അണിയറപ്രവർത്തകരും സിനിമയുടെ ഹൈപ്പ് കൂട്ടി. രണ്ട് ഭാ​ഗങ്ങളിലായി ഇറങ്ങിയ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം 125 കോടി രൂപയ്ക്കാണ് വിറ്റു പോയത്.

വാരിസ്
വാരിസ്

വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിലെത്തിയ വിജയ് ചിത്രമായിരുന്നു കഴിഞ്ഞ വർഷം ആദ്യമിറങ്ങിയ 'വാരിസ്'. വളരെക്കാലത്തിന് ശേഷം ഒരു ഫാമിലി എൻ്റർടെയ്‌നർ ചെയ്യാൻ വിജയ് മുന്നോട്ട് വന്നത് പ്രതീക്ഷകൾ വർദ്ധിപ്പിച്ചു. രസകരമായ പ്രമോഷണൽ വീഡിയോകൾ പ്രേക്ഷകർക്കും ആവേശമായി. ഡബ്ബ് ചെയ്ത പതിപ്പുകളടക്കം 80 കോടി രൂപയ്ക്കാണ് 'വാരിസു'വിൻ്റെ ഡിജിറ്റൽ അവകാശം വിറ്റുപോയത്.

തുനിവ്
തുനിവ്

തല ഫാൻസുകാർക്ക് വേണ്ടിയുള്ള ഒരു മുഴുനീള എന്റർടെയ്നാറായിരുന്നു 'തുനിവ്'. എച്ച് വിനോദിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രവും വാരിസും ക്ലാഷ് റിലീസായാണ് എത്തിയതെങ്കിലും ഇരു സിനിമയ്ക്കും ബോക്സ് ഓഫീസിൽ വിജയിക്കാൻ സാധിച്ചിരുന്നു. നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്ത ചിത്രം 65 കോടിക്കാണ് റൈറ്റ്സ് വാങ്ങിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com