ഓസ്കർ ആടുജീവിതത്തിന് കിട്ടുമെന്ന് തോന്നുന്നില്ല, അത് കോടികളുടെ ബിസിനസ് ആണ്: ബ്ലെസി

ഓസ്‌കർ കിട്ടുമെന്ന് ആളുകൾ സന്തോഷം കൊണ്ട് പറയുന്നതാണ്
ഓസ്കർ ആടുജീവിതത്തിന് കിട്ടുമെന്ന് തോന്നുന്നില്ല, അത് കോടികളുടെ ബിസിനസ് ആണ്: ബ്ലെസി

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾക്ക് ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ചിത്രത്തെ അഭിനന്ദിച്ച് എത്തുന്നവർ ഒന്നടങ്കം പറയുന്നത് ഓസ്കറിൽ കുറഞ്ഞതൊന്നും ചിത്രം അർഹിക്കുന്നില്ല എന്നാണ്. എന്നാൽ ഓസ്‌കർ ലഭിക്കാൻ മാത്രമുള്ള അവസ്ഥ ചിത്രത്തിനില്ലെന്നും അതൊക്കെ വലിയ ബിസിനസ് ആണെന്നും പറഞ്ഞിരിക്കുകയാണ് ആടുജീവിതത്തിന്റെ സംവിധായകൻ ബ്ലെസി. റേഡിയോ മാഗോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബ്ലെസി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

'ഓസ്‌കർ കിട്ടുമെന്ന് ആളുകൾ സന്തോഷം കൊണ്ട് പറയുന്നതാണ്. ഏറ്റവും ഉയർന്നത് എന്ന രീതിയിൽ. ഇക്കാലത്ത് ഓസ്‌കാർ കിട്ടുന്നത് എന്തുമാത്രം വലിയ പ്രോസസ്സ് ആണെന്ന് എല്ലാർക്കും അറിയുന്നതാണ്. അതിനുവേണ്ടി ശ്രമിക്കാൻ പറ്റുമോ എന്ന് പോലും അറിയില്ല. കാരണം ലോസ് ആഞ്ചലസ്‌ തിയേറ്ററുകളിൽ ഇത്ര ഷോകൾ നടത്തണം എന്നുണ്ട്. പതിനായിരത്തിൽ കൂടുതൽ ആളുകളിൽ സ്വാധീനം ചെലുത്തണം. അവരെ സിനിമ കാണിക്കണം. അവർക്കു വേണ്ടി വലിയ പാർട്ടികൾ നടത്തണം. കോടികളുടെ വലിയ ബിസിനസ്സ് ആണ് ഓസ്കർ. അതിനൊക്കെ ഉള്ള അവസ്ഥ ഈ കൊച്ചു സിനിമയ്ക്കോ എനിക്കോ ഉണ്ടെന്ന് തോന്നുന്നില്ല' എന്നാണ് അദ്ദേഹം പറയുന്നത്.

ഓസ്കർ ആടുജീവിതത്തിന് കിട്ടുമെന്ന് തോന്നുന്നില്ല, അത് കോടികളുടെ ബിസിനസ് ആണ്: ബ്ലെസി
നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു

ആടുജീവിതം റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടും മുമ്പേ ചിത്രം 50 കോടി കീഴടക്കിയിട്ടുണ്ട്. 100 കോടി ക്ലബ്ബിൽ ചിത്രം അടുത്ത തന്നെ എത്തുമെന്നാണ് റിപ്പോർട്ടുകൾ. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. എആർ റഹ്മാൻ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂൽ പൂക്കുട്ടിയാണ് നിർവഹിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com