'അവനെയോർത്ത് അഭിമാനം, പുരസ്‌കാരങ്ങൾ കിട്ടുമോ ഇല്ലയോ എന്നുള്ളത് നമ്മുടെ കയ്യിൽ അല്ല’; ഇന്ദ്രജിത്ത്

ഒരു അഭിനേതാവിന്റെ ജീവിതത്തിൽ എപ്പോഴുമൊന്നും ഇത്തരം കഥാപാത്രങ്ങൾ വന്നു ചേരില്ല
'അവനെയോർത്ത് അഭിമാനം, പുരസ്‌കാരങ്ങൾ കിട്ടുമോ ഇല്ലയോ എന്നുള്ളത് നമ്മുടെ കയ്യിൽ അല്ല’; ഇന്ദ്രജിത്ത്

പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതത്തെ പ്രശംസിച്ച് പൃഥ്വിരാജിന്റെ ജേഷ്ഠനും നടനും കൂടിയായ ഇന്ദ്രജിത്ത്. ‘എന്റെ അനുജൻ എന്ന നിലയിൽ പൃഥ്വിയെ ഓർത്ത് അഭിമാനമുണ്ട്. ഒരു നടൻ എന്ന നിലയിൽ കൂടുതൽ കൂടുതൽ കഴിവ് തെളിയിക്കണം എന്ന വെമ്പൽ അവന്റെ ഉള്ളിൽ എന്നും ഉണ്ടായിരുന്നു. ഈ സിനിമയിലെ പ്രകടനം അതിനു തെളിവാണ്. കാരണം അത്രയും കഷ്ടപ്പെട്ട്, കഠിനാധ്വാനം ചെയ്ത്, ക്ഷമയോടെ ആണ് പൃഥ്വി ഈ കഥാപാത്രം ചെയ്തിരിക്കുന്നത്. ഒരു അഭിനേതാവിന്റെ ജീവിതത്തിൽ എപ്പോഴുമൊന്നും ഇത്തരം കഥാപാത്രങ്ങൾ വന്നു ചേരില്ല', എന്നും ഇന്ദ്രജിത്ത് പറഞ്ഞു.

ഒരു നടന്റെ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന സിനിമയാണിത്. പൃഥ്വി അവനു കഴിയാവുന്നതിന്റെ പരമാവധി നന്നായി ചെയ്തിട്ടുണ്ട്. അതിന്റെ ഫലം സിനിമയിൽ കാണാനുണ്ട്. സിനിമയിലെ എല്ലാ സീനുകളിലും പൃഥ്വി വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. ബ്ലെസി സാറിനും തന്റെ അഭിനന്ദനങ്ങൾ. നല്ലൊരു സിനിമ നമ്മൾ ചെയ്തിട്ടുണ്ട്. ബാക്കി പുരസ്‌കാരങ്ങൾ കിട്ടുമോ ഇല്ലയോ എന്നുള്ളത് നമ്മുടെ കയ്യിൽ അല്ലല്ലോ എന്നും ഇന്ദ്രജിത്ത് സുകുമാരൻ പറഞ്ഞു.

'അവനെയോർത്ത് അഭിമാനം, പുരസ്‌കാരങ്ങൾ കിട്ടുമോ ഇല്ലയോ എന്നുള്ളത് നമ്മുടെ കയ്യിൽ അല്ല’; ഇന്ദ്രജിത്ത്
ഇനി ഇന്ത്യയിലെ 'വിലകൂടിയ' താരം; അവസാന ചിത്രത്തിൽ റെക്കോർഡ് പ്രതിഫലവുമായി വിജയ്

മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനത്തോടെ അടയാളപ്പെടുത്താവുന്ന വിജയമാണ് ആടുജീവിതം നേടുന്നത്. സിനിമ ആഗോളതലത്തിൽ 75 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്. ഇതോടെ 75 കോടി ക്ലബിൽ ഏറ്റവും വേഗത്തിലെത്തുന്ന മലയാള സിനിമ എന്ന റെക്കോർഡും ആടുജീവിതം സ്വന്തമാക്കിയിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com