ദുൽഖറിന് പകരം സിമ്പുവെങ്കിൽ ജയം രവിക്ക് പകരം അരവിന്ദ് സ്വാമി; തഗ് ലൈഫ് പുതിയ അപ്ഡേറ്റ്

ഡേറ്റ് ക്ലാഷ് മൂലമാണ് ദുൽഖറും ജയം രവിയും സിനിമയിൽ നിന്ന് പിന്മാറിയത്
ദുൽഖറിന് പകരം സിമ്പുവെങ്കിൽ ജയം രവിക്ക് പകരം അരവിന്ദ് സ്വാമി; തഗ് ലൈഫ് പുതിയ അപ്ഡേറ്റ്

വമ്പൻ താരനിര അണിനിരക്കുന്ന മണിരത്നം-കമൽഹാസൻ ചിത്രം തഗ് ലൈഫിൽ നിന്ന് ദുൽഖറും ജയം രവിയും പിന്മാറി എന്ന റിപ്പോർട്ടുകളെത്തിയിരുന്നു. പിന്നാലെ ദുൽഖറിന്റെ കഥാപാത്രത്തിലേക്ക് നടൻ സിമ്പുവിനെ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ജയം രവിക്ക് പകരം അരവിന്ദ് സ്വാമി സിനിമയുടെ ഭാഗമാകുമെന്ന അപ്ഡേറ്റാണ് വന്നിരിക്കുന്നത്.

ഡേറ്റ് ക്ലാഷ് മൂലമാണ് ദുൽഖറും ജയം രവിയും സിനിമയിൽ നിന്ന് പിന്മാറിയത്. പിന്നാലെ ജയം രവിയുടെ കഥാപാത്രത്തിലേക്ക് അരവിന്ദ് സ്വാമി, അരുൺ വിജയ് എന്നിവരുടെ പേരുകൾ കേട്ടിരുന്നു. നേരത്തെ മണിരത്നത്തിന്റെ ചെക്ക ചെവന്ത വാനം എന്ന സിനിമയിൽ അരവിന്ദ് സ്വാമിയും അരുൺ വിജയ്‍യും ഒന്നിച്ച് അഭിയനയിച്ചിരുന്നു.

തഗ് ലൈഫ് വൈകുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി പറയുന്നത് ലോക്സഭാ തിരഞ്ഞെടുപ്പാണ്. ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന കമൽ ഹാസൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൻ്റെ സഖ്യത്തെ പിന്തുണച്ച് പ്രചാരണം നടത്തുകയാണ്. കമൽഹാസൻ ലഭ്യമല്ലാത്തതിനാൽ തഗ് ലൈഫ് സിനിമയുടെ ചിത്രീകരണം വൈകുന്നുവെന്നും ചിത്രത്തിൻ്റെ സെർബിയൻ ഷെഡ്യൂൾ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

മലയാളത്തിൽ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് തുടങ്ങിയവരും തഗ് ലൈഫിന്റെ ഭാഗമാകുന്നുണ്ട്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ് തഗ് ലൈഫ് നിർമ്മിക്കുന്നത്. തൃഷ, ഗൗതം കാർത്തിക് എന്നിവരും സിനിമയുടെ ഭാഗമാണ്.

ദുൽഖറിന് പകരം സിമ്പുവെങ്കിൽ ജയം രവിക്ക് പകരം അരവിന്ദ് സ്വാമി; തഗ് ലൈഫ് പുതിയ അപ്ഡേറ്റ്
എടാ മോനെ അല്ലു-ഫാഫ ക്ലാഷ് കാണണ്ടേ?; പുഷ്പ 2 ടീസർ എത്തുന്നു

1987ൽ പുറത്തിറങ്ങിയ നായകന് ശേഷം മണിരത്നവും കമലും ഒന്നിക്കുന്നു എന്നതാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ പ്രത്യേകത. എ ആർ റഹ്മാനാണ് സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. രവി കെ ചന്ദ്രൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും അൻപറിവ് സംഘട്ടന സംവിധാനവും നിർവ്വഹിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com