'നാട്ടിലെ പേരാണ് ഷുക്കൂർ, നജീബ് എന്ന് വിളിച്ചതിൽ ഒരു നീതികേടും ഇല്ല'; പ്രതികരിച്ച് ബെന്യാമിൻ

'ഷുക്കൂറിന്റെ ഔദ്യോഗിക രേഖകളിൽ എല്ലാം പേര് നജീബ് മുഹമ്മദ്‌ എന്ന് തന്നെ ആണ്'
'നാട്ടിലെ പേരാണ് ഷുക്കൂർ, നജീബ് എന്ന് വിളിച്ചതിൽ ഒരു നീതികേടും ഇല്ല'; പ്രതികരിച്ച് ബെന്യാമിൻ

ആടുജീവിതം എന്ന പുസ്തകത്തിന് ആധാരമായ നജീബിനെക്കുറിച്ച് പ്രതികരിച്ച് ബെന്യാമിൻ. നജീബിന്റെ നാട്ടിലെ പേര് ഷുക്കൂർ എന്നാണെന്നും ഔദ്യോഗിക രേഖകളിൽ പേര് നജീബ് മുഹമ്മദ്‌ എന്ന് തന്നെയാണെന്നും അദ്ദേഹം പ്രതികരിച്ചു. അദ്ദേഹത്തെ ഇത്രയും കാലം നജീബ് എന്ന് വിളിച്ചതിൽ യാതൊരു നീതികേടുമില്ലെന്നും ബെന്യാമിൻ സമൂഹ മാധ്യമങ്ങളിലൂട പ്രതികരിച്ചു.

'ഷുക്കൂർ - നജീബ്. എന്തുകൊണ്ട് എത്രകാലം ഷുക്കൂറിനെ നിങ്ങൾ നജീബ് എന്ന് വിളിച്ചു, അങ്ങനെ അവതരിപ്പിച്ചു എന്ന ചോദ്യം സ്വഭാവികമാണ്. ഷുക്കൂറിന്റെ ഔദ്യോഗിക രേഖകളിൽ എല്ലാം പേര് നജീബ് മുഹമ്മദ്‌ എന്ന് തന്നെ ആണ്. അദ്ദേഹത്തിന്റെ നാട്ടിലെ പേരാണ് ഷുക്കൂർ. അതുകൊണ്ട് ഇത്രയും കാലം അദ്ദേഹത്തെ നജീബ് എന്ന് വിളിച്ചതിൽ ഒരു നീതികേടും ഇല്ല,' ബെന്യാമിൻ പറഞ്ഞു.

നേരത്തെ തന്റെ കഥയായ ആടുജീവിതത്തിലെ നായകൻ നജീബ് ആണെന്നും അത് ഷുക്കൂർ അല്ലെന്നും ബെന്യാമിൻ പറഞ്ഞിരുന്നു. അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബെന്നും 30% ലും താഴെ മാത്രമേ അതിൽ ഷുക്കൂർ ഉള്ളു എന്നുമായിരുന്നു ബെന്യാമിൻ പറഞ്ഞത്.

ആലുപ്പുഴ ജില്ലയിലെ ആറുപ്പുഴയിൽ താമസിക്കുന്ന ഷുക്കൂർ എന്ന നജീബിന്റെ സൗദി അറേബ്യയിലെ അനുഭവത്തിൽ നിന്നും എഴുതിയ നോവലാണ് ആടുജീവിതം. നോവൽ പറയുന്നത് ഒരാളുടെ മാത്രം ദുരനുഭവമല്ല, ഒരുപാട് നജീബുമാരുടെ കഥയാണെന്ന് ബെന്യമിൻ തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

'നാട്ടിലെ പേരാണ് ഷുക്കൂർ, നജീബ് എന്ന് വിളിച്ചതിൽ ഒരു നീതികേടും ഇല്ല'; പ്രതികരിച്ച് ബെന്യാമിൻ
ലൂസിഫറിനേക്കാൾ 10 കോടി കൂടുതൽ, ഇനി പിടിച്ചാൽ കിട്ടില്ല; 'ആടുജീവിതം' വാരാന്ത്യ ബോക്സ് ഓഫീസിൽ കിംഗ്

അതേസമയം ആടുജീവിതം സിനിമ 50 കോടിയിലധികം കളക്ഷനുമായി മുന്നേറുകയാണ്. 82 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊവിഡ‍് അടക്കമുള്ള കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോയതാണ് ബജറ്റ് ഉയരാന്‍ കാരണമായത്. എന്നിരുന്നാലും അടുത്ത ദിവസങ്ങളിൽ തന്നെ ആടുജീവിതം ലാഭത്തുകയിലേക്കെത്തുമെന്നതിൽ സംശയമില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com