കോടികളുടെ ബംഗ്ലാവിന് ഉടമയായി ഒന്നര വയസുകാരി, ധനികയായ 'സ്റ്റാർ കിഡ്' രാഹാ കപൂർ

ബംഗ്ലാവിന് പുറമേ ആലിയയ്ക്കും രൺബീറിനും ബാന്ദ്രയിൽ തന്നെ നാല് ഫ്‌ളാറ്റുകളും സ്വന്തമായുണ്ട്
കോടികളുടെ ബംഗ്ലാവിന് ഉടമയായി ഒന്നര വയസുകാരി, ധനികയായ 'സ്റ്റാർ കിഡ്' രാഹാ കപൂർ

ബോളിവുഡ് താരദമ്പതിമാരായ രൺബീർ കപൂർ ആലിയ ഭട്ട് എന്നിവർ മുംബൈയിലെ ബാന്ദ്രയുടെ ഹൃദയഭാഗത്ത് പുതുതായി ഒരു ബംഗ്ലാവ് പണി തീർക്കുന്നുണ്ട്. മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ചു ഇരുവരുടെയും മകൾ രാഹാ കപൂറിന്‍റെ പേരിലാണ് ബംഗ്ലാവ് നിർമ്മിക്കുന്നത്. ഇതോടെ കപൂര്‍ കുടുംബത്തിലെ ഇളയ അംഗമായ രാഹാ ബോളിവുഡിലെ ഏറ്റവും പ്രായം കുറഞ്ഞ ധനികയായി മാറുകയാണ്.

250 കോടി രൂപയിലധികമാണ് സ്വപ്‌ന ഭവനത്തിന്റെ നിർമാണ ചിലവെന്നാണ് ബോളിവുഡ് ലൈഫിന്‍റെ റിപ്പോർട്ട് പറയുന്നത്. ബി-ടൗണിലെ ഏറ്റവും ധനികയായ സ്റ്റാർ കിഡായി ഒരു വയസുകാരി രാഹാ കപൂര്‍ മാറുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ബംഗ്ലാവിന് പുറമേ ആലിയയ്ക്കും രൺബീറിനും ബാന്ദ്രയിൽ തന്നെ നാല് ഫ്‌ളാറ്റുകളും സ്വന്തമായുണ്ട്. ഈ ഫ്‌ളാറ്റുകളുടെ മൂല്യം ഏകദേശം 60 കോടിയിലധികം വരും.

അതേ സമയം നികുതി നല്‍കുന്നതില്‍ നിന്നും ഇളവ് ലഭിക്കാനാണ് മകളുടെ പേരില്‍ കപൂര്‍ ദമ്പതികള്‍ ബംഗ്ലാവ് നിര്‍മ്മിക്കുന്നതെന്നും ചില ഗോസിപ്പുകള്‍ പരക്കുന്നുണ്ട്. റാഹയുടെ മുത്തശ്ശി നീതു കപൂർ ബംഗ്ലാവിന്‍റെ സഹ ഉടമയാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com