രാജു നഹി... ബോലോ രാജു ഭായ്; അഞ്ചാൻ റീ റിലീസിനൊരുങ്ങുന്നു

സുര്യയുടെ രാജു ഭായ് എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പിന് ആരാധകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു
രാജു നഹി... ബോലോ രാജു ഭായ്; അഞ്ചാൻ റീ റിലീസിനൊരുങ്ങുന്നു

സൂര്യയെ നായകനാക്കി ലിങ്കുസാമി സംവിധാനം ചെയ്ത ചിത്രമായിരുന്നു അഞ്ചാൻ. 2014 ൽ റിലീസ് ചെയ്ത സിനിമ റീ റിലീസിനൊരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. സിനിമയുടെ അണിയറപ്രവർത്തകർ അഞ്ചാനെ വീണ്ടും തിയേറ്ററുകളിലെത്തിക്കാനുള്ള പദ്ധതികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.

അഞ്ചാൻ റീ റിലീസിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് തമിഴകത്തെ വമ്പൻ റീ റിലീസുകളിൽ ഒന്നായിരിക്കും എന്നാണ് സൂചന.

മുംബൈ പശ്ചാത്തലത്തിലുള്ള ഗ്യാങ്‌സ്റ്റർ ആക്ഷൻ ഡ്രാമയായിരുന്നു അഞ്ചാൻ. സുര്യയ്‌ക്കൊപ്പം വിദ്യുത് ജംവാലും സാമന്തയും പ്രധാന കഥാപാത്രങ്ങളായ സിനിമയ്ക്ക് തിയേറ്ററിൽ വലിയ വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ സുര്യയുടെ രാജു ഭായ് എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പിന് ആരാധകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

രാജു നഹി... ബോലോ രാജു ഭായ്; അഞ്ചാൻ റീ റിലീസിനൊരുങ്ങുന്നു
സിനിമയിൽ വില്ലൻ, ജീവിതത്തിൽ നായകൻ; ഡാനിയൽ ബാലാജിയുടെ കണ്ണുകൾ ദാനം ചെയ്തു

യുവൻ ശങ്കർ രാജയായിരുന്നു സിനിമയുടെ സംഗീതം നിർവഹിച്ചത്. സന്തോഷ് ശിവനായിരുന്നു ഛായാഗ്രഹണം. ചിത്രം ക്യാപ്റ്റൻ ഖാൻ എന്ന പേരിൽ ബംഗാളിലേക്ക് റീമേക്ക് ചെയ്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com